72-മത്തെ വയസ്സിലും മലയാള സിനിമയുടെ നെടുംതൂൺ മമ്മൂട്ടിയാണെന്ന് പറയാം. 2023ൽ പുറത്തിറങ്ങിയ അദ്ദേഹം നായകനായി എത്തിയ നാലിൽ മൂന്ന് ചിത്രങ്ങളും വിജയം കണ്ടു. മികച്ച നടനുള്ള പുരസ്‌കാരം നേടിക്കൊടുത്തനൻപകൽ നേരത്ത് മയക്കം ഈ വർഷം ആദ്യം മമ്മൂട്ടിയുടെ പ്രദർശനത്തിനെത്തിയത്. പിന്നെ സൂപ്പർ ഹിറ്റായി മാറിയ കണ്ണൂർ സ്‌ക്വാഡ് പിറന്നു. മികച്ച അഭിപ്രായവും മോശമില്ലാത്ത കളക്ഷനും നേടിക്കൊടുത്ത കാതൽ ആണ് നടന്റെ ഒടുവിൽ റിലീസായത്.
ഏജൻറ്
ഏപ്രിൽ 28ന് റിലീസ് ചെയ്ത അഖിൽ അക്കിനേനി ചിത്രമാണ് ഏജൻറ്. തിയറ്ററുകളിൽ പിടിച്ചുനിൽക്കാൻ ആവാതെ പിൻവലിഞ്ഞ ചിത്രത്തിൽ മമ്മൂട്ടിയും അഭിനയിച്ചിരുന്നു.നാഗാർജുനയുടെ മകൻ അഖിൽ അക്കിനേനി പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സുരേന്ദർ റെഡ്ഢിയാണ്.ഹിപ്‌ഹോപ്പ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.ഛായാഗ്രഹണം രാകുൽ ഹെരിയൻ
ക്രിസ്റ്റഫർ
മമ്മൂട്ടിയെ നായകനാക്കി ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്ത ക്രിസ്റ്റഫർ ഫെബ്രുവരി 9ന് പ്രദർശനത്തിന് എത്തി. 20 കോടി ബജറ്റിൽ ആണ് സിനിമ നിർമ്മിച്ചത്.ബോക്സ് ഓഫീസ് കളക്ഷൻ കണക്കുകൾ നിർമ്മാതാക്കൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും മമ്മൂട്ടി നായകനായ 'ക്രിസ്റ്റഫർ' കേരളത്തിൽ നിന്ന് 5.80 കോടി രൂപ മാത്രമാണ് നേടിയത്. 10.40 കോടിയാണ് ആകെ നേടിയത് എന്നാണ് ലഭിച്ച വിവരം.