രഹസ്യ സ്വഭാവം ഉള്ളൊരു ഷോ, പ്ലാന്‍ ചെയ്ത് കേറിപ്പോകാന്‍ പറ്റില്ല, ബിഗ് ബോസ് ആറാം സീസണിനെ കുറിച്ച് അഖില്‍ മാരാര്‍
ജനപ്രിയ റിയാലിറ്റി ഷോ ബിഗ് ബോസ് അഞ്ചാം സീസണ്‍ കഴിഞ്ഞ് മാസങ്ങള്‍ പിന്നിടുമ്പോഴേക്കും ആറാം സീസണിന്റെ ഒരുക്കങ്ങള്‍ അണിയറയില്‍ നടക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സീസണിലെ മത്സരാര്‍ത്ഥികള്‍ ആരൊക്കെ ആയിരിക്കുമെന്ന് അറിയുവാനും പ്രേക്ഷകര്‍ കാത്തിരിക്കുന്നു. ഈ വേളയില്‍ സീസണ്‍ അഞ്ചിന്റെ ടൈറ്റില്‍ വിന്നറും സംവിധായകനുമായ അഖില്‍ മാരാര്‍ ഷോയെ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍ മീഡിയയില്‍ ഒന്നും ആക്ടീവല്ലാത്ത ആളാണ് താനെന്നും കഴിഞ്ഞ 10 വര്‍ഷമായി ടെലിവിഷന്‍ പ്രോഗ്രാമുകള്‍ ഒന്നും കാണാറില്ലെന്നും അഖില്‍ പറയുന്നു. ഷോ മുഴുവനായിട്ട് ഇതുവരെയും കണ്ടിട്ടില്ല എന്നും തന്റെ റീല്‍സുകള്‍ ചിലര്‍ അയച്ചു തരുമെന്നും ചില കാര്യങ്ങള്‍ ഞാന്‍ പറഞ്ഞിട്ടുള്ളത് വന്നു എന്ന് അറിയുവാന്‍ എപ്പിസോഡുകള്‍ സ്‌ക്രോള്‍ ചെയ്ത് നോക്കുമെന്നും അഖില്‍ പറഞ്ഞു.
' ഷോ മുഴുവനായും കണ്ടിട്ടില്ല. അതുകൊണ്ട് തന്നെ 90ശതമാനം ആളുകളെയും എനിക്ക് അറിയില്ല. പിന്നെ പ്രെഡിക്ഷന്‍ ലിസ്റ്റുകള്‍ ഒന്നും തന്നെ കാര്യമാക്കേണ്ടതില്ല. ഞാന്‍ ബിഗ് ബോസില്‍ ഉണ്ടെന്ന് ഉറപ്പിക്കുന്നത് മാര്‍ച്ച് 18നാണ്. മാര്‍ച്ച് 26ന് ഷോ തുടങ്ങുന്നു. അങ്ങനെ ആയാലും ഞാന്‍ അവിടെ ചെന്നിരിക്കുമ്പോള്‍ അവര്‍ക്ക് വേണമെങ്കില്‍ സെലക്ടഡ് അല്ലെന്ന് പറയാം. ഹൗസിന് ഉള്ളില്‍ കയറുന്നത് വരെയും ഈ ലിസ്റ്റുകളില്‍ ഒന്നും ഒരുകാര്യവും ഇല്ല. രഹസ്യ സ്വഭാവം ഉള്ളൊരു ഷോ ആണല്ലോ ഇത്. പ്ലാന്‍ ചെയ്ത് കേറിപ്പോകാന്‍ പറ്റില്ല. ഓഡിയന്‍സ് മണ്ടന്മാരല്ല. കറക്ട് ആയവര്‍ അത് മനസിലാക്കും',-എന്നാണ് അഖില്‍ മാരാര്‍ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിനിടെ പറഞ്ഞത്.