Neru First half review വിരസമാകാത്ത ആദ്യ പകുതി, 'നേര്' കത്തിക്കയറുന്നു

കെ ആര്‍ അനൂപ്
വ്യാഴം, 21 ഡിസം‌ബര്‍ 2023 (11:02 IST)
കാത്തിരുന്ന ആ ദിനം എത്തി. മോഹന്‍ലാലിനെ നായകനാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത നേര് കേരളത്തിലെ തിയേറ്ററുകളില്‍ രാവിലെ 9 മണിയോടെ പ്രദര്‍ശനം ആരംഭിച്ചു. ഇപ്പോഴിതാ സിനിമയുടെ ആദ്യ പകുതിയുടെ പ്രേക്ഷക പ്രതികരണങ്ങള്‍ പുറത്തുവന്നിരിക്കുകയാണ്. ആദ്യ പകുതിയില്‍ അനശ്വര രാജന്റെ പ്രകടനത്തെ പ്രശംസിക്കുകയാണ് പ്രേക്ഷകര്‍. കൂടുതല്‍ സീനുകളും കോടതിയിലെ വാദ പ്രതിവാദങ്ങള്‍ ആണെങ്കിലും ആളുകളെ പിടിച്ചിരുത്തുന്നതാണ് ആ രംഗങ്ങളെല്ലാം. 
 
കോര്‍ട്ട് റൂം ഇമോഷണല്‍ ഡ്രാമയാണ്. കൂടുതല്‍ സീനുകളും കോടതിയിലെ വാദ പ്രതിവാദങ്ങള്‍ ആണെങ്കിലും പ്രേക്ഷകരെ ഒരു തരത്തിലും മുഷിപ്പിക്കുന്നില്ല. ഇനിയെന്ത് സംഭവിക്കും എന്നൊരു ചോദ്യം പ്രേക്ഷകരുടെ ഉള്ളില്‍ ഉയര്‍ത്തിയാണ് ആദ്യ പകുതി അവസാനിക്കുന്നത്. മോഹന്‍ലാല്‍, സിദ്ധിഖ്, അനശ്വര രാജന്‍, ഗണേഷ് കുമാര്‍, ജഗദീഷ് എന്നിവരുടെ പ്രകടനം ആദ്യ പകുതിയുടെ നട്ടെല്ല് ആണ്.
 
ജിത്തു ജോസഫ് മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന നാലാമത്തെ സിനിമയാണ് നേര്. വക്കീല്‍ വേഷത്തില്‍ മോഹന്‍ലാല്‍ എത്തുന്നു.ശാന്തി മായാദേവിയും, ജീത്തു ജോസഫും ചേര്‍ന്നാണ് നേരിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. പ്രിയാമണി, സിദ്ദീഖ്, നന്ദു, ദിനേശ് പ്രഭാകര്‍, ശങ്കര്‍ ഇന്ദുചൂഡന്‍, മാത്യു വര്‍ഗീസ്, കലേഷ്, രമാദേവി, കലാഭവന്‍ ജിന്റോ, രശ്മി അനില്‍, ഡോ.പ്രശാന്ത് തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.ഛായാഗ്രാഹണം സതീഷ് കുറുപ്പ്. സംഗീതം വിഷ്ണു ശ്യാമും നിര്‍വഹിക്കുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article