Rajeev Chandrasekhar: ക്ഷണിക്കാതെ സ്‌റ്റേജില്‍ കയറിയിരുന്ന് രാജീവ് ചന്ദ്രശേഖര്‍; ഒറ്റയ്ക്കിരുന്ന് മുദ്രാവാക്യം വിളി (വീഡിയോ)

രേണുക വേണു

വെള്ളി, 2 മെയ് 2025 (11:22 IST)
Rajeev Chandrasekhar

Rajeev Chandrasekhar: വിഴിഞ്ഞം തുറമുഖം (Vizhinjam Port) കമ്മീഷനിങ് പരിപാടിക്കിടെ നാടകീയ രംഗങ്ങള്‍. പരിപാടി തുടങ്ങും മുന്‍പ് വേദിയില്‍ കയറിയിരുന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar). 
 
പരിപാടിയുടെ അവതാരകര്‍ ക്ഷണിക്കാതെയാണ് രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി ഇരിപ്പിടം പിടിച്ചത്. സംസ്ഥാന മന്ത്രിസഭയിലെ എല്ലാ അംഗങ്ങള്‍ക്കും വേദിയില്‍ ഇരിപ്പിടമില്ല. ഈ സാഹചര്യത്തിലാണ് രാഷ്ട്രീയ പാര്‍ട്ടി അധ്യക്ഷന്‍ മാത്രമായ രാജീവ് ചന്ദ്രശേഖര്‍ വേദിയില്‍ കയറി ഇരുന്നത്. 
 
വേദിയില്‍ കയറി ഇരുന്ന ശേഷം ബിജെപി പ്രവര്‍ത്തകര്‍ക്കൊപ്പം രാജീവ് ചന്ദ്രശേഖര്‍ മുദ്രാവാക്യം വിളിക്കുകയും ചെയ്തു. 


ബിജെപി സംസ്ഥാന അധ്യക്ഷനെ പൊതുമരാമത്ത് മന്ത്രി പി.എ.മുഹമ്മദ് റിയാസ് പരിഹസിച്ചു. പ്രധാന മന്ത്രിമാര്‍ പോലും സദസ്സില്‍ ഇരിക്കുമ്പോള്‍ തനിച്ച് വേദിയില്‍ കയറി ഇരുന്നത് അല്‍പ്പത്തരമാണെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. 
 
' ധനകാര്യമന്ത്രി അടക്കം സംസ്ഥാന മന്ത്രിസഭയിലെ പ്രധാന മന്ത്രിമാര്‍ സദസ്സില്‍ ഇരിക്കുന്നു. എന്നാല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ സംസ്ഥാന അധ്യക്ഷന്‍ എത്രയോ നേരത്തെ വന്ന് വേദിയില്‍ ഇരിക്കുകയാണ്, അതും ഒരു സര്‍ക്കാര്‍ പരിപാടിക്ക്. ഇത് ജനാധിപത്യ വിരുദ്ധമാണ്. എന്നിട്ട് സ്റ്റേജിലിരുന്ന് മുദ്രാവാക്യം വിളിക്കുകയാണ്. ഇത് മലയാളി പൊറുക്കില്ല,' മുഹമ്മദ് റിയാസ് പറഞ്ഞു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍