'കല്യാണം കഴിഞ്ഞു, എന്നിട്ടും കുട്ടിക്കളി മാറിയിട്ടില്ല': ഉമ്മയുടെ അടുത്ത് നിന്നും പിച്ച് കിട്ടാറുണ്ടെന്ന് നസ്രിയ

നിഹാരിക കെ എസ്
തിങ്കള്‍, 16 ഡിസം‌ബര്‍ 2024 (08:32 IST)
10 വർഷമായി നസ്രിയ-ഫഹദ് ഫാസിൽ വിവാഹം കഴിഞ്ഞിട്ട്. വിവാഹത്തോടെ നാസിയ അഭിനയത്തിൽ നിന്നും ഇടവേള എടുത്തു. ശേഷം നാല് വർഷം കഴിഞ്ഞ് കൂടെ ചെയ്തു. അതിനുശേഷം ഓരോ രണ്ട് വർഷത്തെ ഗ്യാപ്പിലും ഓരോ സിനിമകൾ വീതം നസ്രിയ ചെയ്തു. സൂഷ്മദർശിനി ആണ് ഈ ലിസ്റ്റിൽ അവസാനത്തേത്. ചിത്രത്തിന്റെ പ്രൊമോഷന് വന്നപ്പോൾ നസ്രിയ കേട്ട ഏറ്റവും വലിയ വിമർശനമായിരുന്നു 'ഇപ്പോഴും കുട്ടിക്കളി മാറിയിട്ടില്ല' എന്നത്. 
 
ഇപ്പോഴിതാ, ഇക്കാര്യം പറഞ്ഞ് തന്റെ ഉമ്മ വരെ തന്നെ വഴക്കുപറയാറുണ്ടെന്ന് പറയുകയാണ് നസ്രിയ. കുട്ടിക്കളി മാറാത്തതിന് തനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ച് കിട്ടാറുണ്ടെന്നും മുടി വെട്ടുന്നതിനൊക്കെ വഴക്ക് പറയാറുണ്ടെന്നും നസ്രിയ പറഞ്ഞു. മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു താരം.
 
‘കുട്ടിക്കളി മാറാത്തതിന് എനിക്ക് ഇപ്പോഴും ഉമ്മച്ചിയുടെ അടുത്തുനിന്ന് പിച്ചൊക്കെ കിട്ടാറുണ്ട്. ഉമ്മ എന്റെ കല്യാണമൊക്കെ കഴിഞ്ഞ് വലിയ കുട്ടിയായി എന്ന് ഇടയ്ക്കിടെ ഉമ്മച്ചിയെ ഓര്‍മിപ്പിക്കാറുണ്ട്. ഞാന്‍ സീരിയസ് ആയാല്‍ ഭയങ്കര സീരിയസാണ്. കുട്ടിക്കളി മാറാത്തതിന് ഇപ്പോള്‍ വഴക്ക് ഒന്നുമില്ല. പിന്നെ എല്ലാ അമ്മമാരെയും പോലെ മുടി വെട്ടുന്നതിനൊക്കെ ഉമ്മ വഴക്ക് പറയാറുണ്ട്. അത് പിന്നെ എല്ലാ പെണ്‍കുട്ടികളും നേരിടുന്ന പ്രശ്നമല്ലേ,’ എന്നും നസ്രിയ ചോദിക്കുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article