പ്രായത്തെ തോല്‍പ്പിച്ച് മോഹന്‍ലാല്‍,ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്
വെള്ളി, 23 ഏപ്രില്‍ 2021 (14:48 IST)
ഫിറ്റ്‌നസിന് കാര്യത്തില്‍ യാതൊരു വിട്ടുവീഴ്ചയില്ലാത്ത നടനാണ് മോഹന്‍ലാല്‍. അദ്ദേഹത്തിന്റെ അസാമാന്യ മെയ്വഴക്കത്തിന് പിന്നില്‍ കൃത്യമായ പരിശീലനമാണ്.സിനിമകളിലെ നടന്റ ആക്ഷന്‍ രംഗങ്ങള്‍ കൈയ്യടിക്കാറുള്ള ആരാധകരെ വിസ്മയിപ്പിക്കുന്ന ലാലിന്റെ ട്രാന്‍സ്‌ഫോര്‍മേഷന്‍ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ട്രെയ്‌നറായ ഡോ ജെയ്‌സണ്‍.
 
ലോക്ക് ഡൗണിന് ശേഷം മോഹന്‍ലാലിന്റെ ശരീരഭാരം വര്‍ധിച്ചിരുന്നു. പിന്നീട് ദൃശ്യം രണ്ടില്‍ അഭിനയിക്കുന്നതിനായി കഠിന പ്രയത്‌നത്തിലൂടെ വെയിറ്റ് കുറച്ചിരുന്നു. ട്രെയ്‌നറിന്റെ നിര്‍ദേശത്തിന് അനുസരിച്ച് ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്യുന്ന ലാലിനെയാണ് വീഡിയോയില്‍ കാണുന്നത്. വീഡിയോയ്ക്ക് അവസാനം അദ്ദേഹം ശരീരഭാരം കുറച്ചു വരുന്നതും കാണാം. ലാലൊരു ഇന്‍സ്പിറേഷന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.
 
ബാറോസ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article