'എന്നെ ക്യാമറയ്ക്ക് മുന്നിലേക്ക് വരാന്‍ സ്വാധീനിച്ച രണ്ട് ലെജന്‍ഡ്‌സ് ഒരു ഫ്രെയിമില്‍'; 'ബാറോസ്' ലൊക്കേഷന്‍ ചിത്രം പങ്കുവെച്ച് കൃഷ്ണ ശങ്കര്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 22 ഏപ്രില്‍ 2021 (08:56 IST)
ബാറോസ് ചിത്രീകരണത്തിലാണ് മോഹന്‍ലാല്‍. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. കഴിഞ്ഞദിവസം ലാല്‍ പങ്കുവെച്ച ലൊക്കേഷന്‍ ചിത്രം വൈറലായി മാറി. മോഹന്‍ലാല്‍ ആരാധകന്‍ കൂടിയായ അജു വര്‍ഗീസ് ആ സന്തോഷം ഒരിക്കല്‍ കൂടി ഷെയര്‍ ചെയ്തു. യുവതാരങ്ങളില്‍ ശ്രദ്ധേയനായ കൃഷ്ണ ശങ്കര്‍ ആകട്ടെ തന്നെ ക്യാമറയുടെ മുന്നിലേക്ക് കൊണ്ടു വരാന്‍ സ്വാധീനിച്ച രണ്ട് ലെജന്‍ഡ്‌സ് എന്നാണ് ചിത്രം കണ്ടശേഷം പറഞ്ഞത്.
 
'എന്നെ ആദ്യം ക്യാമറയുടെ പിന്നിലേക്കും, അത് കഴിഞ്ഞു മുന്നിലേക്കും വരാന്‍ സ്വാധീനിച്ച രണ്ട് ലെജന്‍ഡ്‌സ് ഒരു ഫ്രെയിമില്‍'-കൃഷ്ണ ശങ്കര്‍ കുറിച്ചു.
 
മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് മോഹന്‍ലാല്‍. ദൃശ്യം 2 ആണ് അദ്ദേഹത്തിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍