ബോക്സോഫീസില്‍ ബ്ലോക്ക്ബസ്റ്ററായി മാറിയ 'കര്‍ണന്‍'ന് ശേഷം സംവിധായകന്‍ മാരി സെല്‍വരാജിനൊപ്പം ധനുഷ് വീണ്ടും ഒന്നിക്കുന്നു. എങ്ങു നിന്നും മികച്ച പ്രതികരണം ലഭിച്ച ഈ സിനിമയ്ക്ക് ശേഷം ഇരുവരും ഒന്നിക്കുന്ന വിവരം ധനുഷ് തന്നെയാണ് അറിയിച്ചത്. ചിത്രം തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുമ്പോഴാണ് താരത്തിന്റെ പുതിയ പ്രഖ്യാപനം.
'കര്‍ണന്റെ ബ്ലോക്ക്ബസ്റ്റര്‍ വിജയത്തിന് ശേഷം മാരി സെല്‍വരാജും ഞാനും വീണ്ടും കൈകോര്‍ക്കുന്നുവെന്ന് പ്രഖ്യാപിക്കുന്നതില്‍ സന്തോഷമുണ്ട്. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. അടുത്ത വര്‍ഷം ഷൂട്ട് ആരംഭിക്കും'-ധനുഷ് ട്വിറ്ററില്‍ കുറിച്ചു.
റുസ്സോ ബ്രദേഴ്സ് സംവിധാനം ചെയ്യുന്ന നെറ്റ്ഫ്‌ലിക്‌സ് ചിത്രമായ 'ദി ഗ്രേ മാന്‍' ഷൂട്ടിംഗിലാണ് ധനുഷ് ഇപ്പോള്‍. സംവിധായകന്‍ കാര്‍ത്തിക് നരേനുമൊത്തുള്ള തന്റെ ത്രില്ലര്‍ ചിത്രത്തിന്റെ ഷൂട്ടിംഗ് ധനുഷ് പുനരാരംഭിക്കും. സഹോദരന്‍ ശെല്‍വരാഘവനൊപ്പം ഒരു ചിത്രവും അദ്ദേഹത്തിന്റെതായി ഒരുങ്ങുന്നുണ്ട്. സംവിധായകന്‍ രാം കുമാറിനൊപ്പം പേരിടാത്ത ചിത്രവും ധനുഷിന് മുമ്പിലുണ്ട്.