ഉർവശിയോട് എനിക്ക് പിണക്കമൊന്നുമില്ല, ഒരു ഭാര്യ എങ്ങനെയായിരിക്കണം എന്ന് കാണിച്ച് തന്നത് ആശയാണ്: മനോജ് കെ ജയൻ

Webdunia
വെള്ളി, 23 ഓഗസ്റ്റ് 2019 (11:03 IST)
മുന്‍ഭാര്യയും നടിയുമായ ഉര്‍വശിയോട് ശത്രുതയില്ലെന്നും നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നെന്നും നടന്‍ മനോജ് കെ. ജയന്‍. വിവാഹമോചിതരായെന്ന് കരുതി ഉർവശിയോട് മനസിലോ അല്ലാതെയോ പിണക്കമോ ശത്രുതാമനോഭാവമോ ഇല്ലെന്നാണ് മനോജ് കെ ജയൻ പറയുന്നത്. 
 
കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് തന്നെ പഠിപ്പിച്ചതെന്നും സ്‌നേഹം എന്താണെന്ന് താനിപ്പോഴാണ് അറിയുന്നതെന്നും മനോജ് കെ. ജയന്‍ പറയുന്നു.
 
‘ഉര്‍വശിയ്ക്കും എനിക്കും ഇടയില്‍ ശത്രുതാ മനോഭാവം ഒന്നുമില്ല. എന്നോട് ആര്‍ക്കെങ്കിലും ശത്രുതയുണ്ടെങ്കില്‍ ഞാനത് ശ്രദ്ധിക്കാറുമില്ല. എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ. കുടുംബജീവിതം എങ്ങനെയാവണമെന്ന് ആശയാണ് എന്നെ പഠിപ്പിച്ചത്. നമ്മള്‍ എങ്ങനെ ജീവിക്കണം, ഭാര്യ എന്താവണം, ഒരു ഭാര്യ എങ്ങനെ കുടുംബം നോക്കണം എന്നൊക്കെ മനസ്സിലാക്കിത്തന്നത് ആശയാണ്. എന്നെ മാത്രമല്ല എന്റെ കുഞ്ഞിനെയും ജീവിച്ചിരിക്കുന്ന അച്ഛനെയും എങ്ങനെ നോക്കണം എന്നും പഠിപ്പിച്ചു.’

അനുബന്ധ വാര്‍ത്തകള്‍

Next Article