'ഇങ്ങനെയാണേൽ ഞാൻ അണ്ണന്റെ വീട്ടിൽ കയറി തല്ലും' ആജു വർഗീസിന് തെറിവിളി കേട്ട് മടുത്തു !

വ്യാഴം, 22 ഓഗസ്റ്റ് 2019 (14:57 IST)
ധ്യാൻ ശ്രീനിവസൻ ആദ്യമായി സംവിധാനം ചെയ്യുന്ന ലൗ ആക്ഷൻ ഡ്രാമ എന്ന സിനിമക്കായി ആരാധകർ കാത്തിരിക്കാൻ തുടങ്ങിയുട്ട് കുറച്ചുകാലമായി ലേഡിസൂപർസ്റ്റാർ ശോഭയും, നിവിൻ പോളി ദിനേശനുമായി എത്തുന്ന സിനിമ നിർമ്മിക്കുന്നത് അജു വർഗീസ് ആണ്. ചിത്രത്തിന്റെ ടീസർ ഇതുവരെ പുറത്തുവരാത്തതിന്റെ പരിഭവം ആരാധകർ തീർക്കുന്നത് അജു വർഗീസിന്റെ ഫെയ്സ്‌ബുക്ക് പേജിലാണ്.
 
സിനിമയെ കുറിച്ച് അജു വർഗീസ് പാങ്കുവക്കുന്ന ഓരോ പോസ്റ്റുകൾക്ക് കീഴിലും ആളുകളുടെ രസകരമായ കമന്റുകൾ കാണാം. 'ഇയാള്‍ ഇത് എന്തോന്ന്, ഒരു ടീസര്‍ അല്ലേ ചോദിച്ചത് 5 സെന്റ് സ്ഥലം ഒന്നുമല്ലലോ'. എന്നാണ് ഒരു വിരുതന്റെ ചോദ്യം. 'ചോദിച്ചു ചോദിച്ച് മടുത്തു ആ ടീസർ ഒന്നിങ്ങു തന്നൂടെ' എന്ന് മറ്റൊരാൾ. ഇങ്ങനെയാണേ ഞാൻ അണ്ണന്റെ വീട്ടിൽ കയറി തല്ലും, എന്റെ പൊന്നണ്ണൊ ആ ടീസർ ഡേറ്റ് ഒന്ന് പറയു' എന്ന് കലിപ്പിൽ മറ്റൊരു കക്ഷി
 
ഇങ്ങനെ നിരവധി കമന്റുകളാണ് അജു വർഗീസിന്റെ ഓരോ പോസ്റ്റിനു കീഴിലുമുള്ളത്. മലയാളികൾ ഞെഞ്ചിലേറ്റിയ വടക്കുനോക്കി യന്ത്രത്തിലെ തളത്തിൽ ദിനേശനും ശോഭയുമായി പ്രിയ താരങ്ങൾ എത്തുന്നത് കാണാൻ അക്ഷമരായി കാത്തിരികുയാണ് ആളുകൾ, ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത് ധ്യാൻ ശ്രീനിവാസൻ തന്നെയാണ്. ശ്രീനിവാസനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ഫന്റാസ്റ്റിക് ഫിലിംസ് എം. സ്റ്റാര്‍ കമ്യൂണിക്കേഷന്‍സിന്റെ ബാനറില്‍ അജു വര്‍ഗീസിനൊപ്പം വിശാഖ് പി. സുബ്രഹ്മണ്യവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍