പാര്‍ട്ടി കോണ്‍ഗ്രസിനിടെ എംഎം മണിക്ക് ഹൃദയാഘാതം; ഐസിയുവില്‍ തുടരുന്നു

നിഹാരിക കെ.എസ്

വെള്ളി, 4 ഏപ്രില്‍ 2025 (08:25 IST)
പാര്‍ട്ടി കോണ്‍ഗ്രസിനിടെ മുന്‍മന്ത്രിയുടെ സിപിഎമ്മിന്റെ മുതിര്‍ന്ന നേതാവുമായ എംഎം മണിക്ക് ഹൃദയാഘാതം. സമ്മേളന സ്ഥലത്ത് അദേഹം കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ അദേഹത്തെ മധുരയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തീവ്രപരിചരണ വിഭാഗത്തിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. 
 
വെന്‍റിലേറ്ററിന്‍റെ സഹായത്തോടെയാണ് എം.എം.മണി ഐസിയുവില്‍  തുടരുന്നത്. റിക്കവറി സ്റ്റേജിലാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞതായും ബന്ധുക്കള്‍ വെളിപ്പെടുത്തി. ഇന്നലെ വൈകുന്നേരം നാലുമണിയോടെയാണ് മണിക്ക് അദ്ദേഹം കുഴഞ്ഞുവീണത്. ഇടുക്കിയില്‍ നിന്നുള്ള മുതിര്‍ന്ന നേതാവായ അദ്ദേഹം സിപിഎം സംസ്ഥാന സമിതി അംഗമാണ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍