പശ്ചിമബംഗാള്‍ സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി

സിആര്‍ രവിചന്ദ്രന്‍

തിങ്കള്‍, 24 മാര്‍ച്ച് 2025 (15:21 IST)
cpm
പശ്ചിമബംഗാള്‍ സിപിഎം സംസ്ഥാന ഘടകത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലെ പ്രൊഫൈല്‍ ഫോട്ടോകളില്‍ നിന്ന് ചുവപ്പ് അപ്രത്യക്ഷമായി. ചുവപ്പിനു പകരം നീലയാണ് പ്രൊഫൈല്‍ ഫോട്ടോകളുടെ പശ്ചാത്തലത്തില്‍ നല്‍കിയിരിക്കുന്നത്. നിറം മാറ്റത്തില്‍ അസ്വാഭാവികത ഒന്നുമില്ലെന്ന് പാര്‍ട്ടി നേതൃത്വം വിശദീകരിച്ചു. പാര്‍ട്ടിയുടെ നിറം ചുവപ്പ് അല്ലെന്ന് കഴിഞ്ഞദിവസം കേരളത്തിലെ സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും അഭിപ്രായപ്പെട്ടിരുന്നു.
 
ലോകവ്യാപകമായി കമ്മ്യൂണിസത്തിന്റെ നിറമായി കരുതപ്പെടുന്നത് ചുവപ്പാണ്. വിശ്വസിക്കുന്ന ആശയത്തിനു വേണ്ടി രക്തസാക്ഷിയാവാന്‍ തയ്യാറാണ് എന്ന നിലപാട് സൂചിപ്പിക്കുന്നതാണ് ചുവപ്പ് നിറം. ഇന്ത്യയിലെ ഇടതുപക്ഷ കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ കൊടികളുടെ നിറവും ചുവപ്പ് തന്നെയാണ്. എന്നാല്‍ സമീപകാലത്ത് ചുവപ്പിന് പഴയതുപോലെ ആളുകളെ ആകര്‍ഷിക്കാന്‍ സാധിക്കുന്നില്ലെന്ന കണ്ടെത്തലാണ് നിറം മാറ്റത്തിന് പിന്നില്‍.
 
പിന്നാലെയാണ് പശ്ചിമബംഗാളില്‍ ചുവപ്പിനു പകരം നീല വരുന്നത്. അതേസമയം സമീപകാലത്ത് എട്ട് തവണ ബംഗാളിലെ സിപിഎം ഘടകം സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ഫോട്ടോകളില്‍ മാറ്റം വരുത്തിയിട്ടുണ്ടെന്നാണ് നേതാക്കള്‍ പറയുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍