മമ്മൂട്ടിയും ദുല്‍ഖറും ഒന്നിച്ചെത്തും,ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത !

കെ ആര്‍ അനൂപ്
വ്യാഴം, 20 ജൂലൈ 2023 (12:29 IST)
മമ്മൂട്ടി ആരാധകര്‍ക്ക് ഒരു സന്തോഷവാര്‍ത്ത, അദ്ദേഹത്തിന്റെ വരാനിരിക്കുന്ന വരാനിരിക്കുന്ന ചിത്രമായ 'കണ്ണൂര്‍ സ്‌ക്വാഡിന്റെ ടീസര്‍ ഓഗസ്റ്റ് 25 ന് റിലീസ് ചെയ്യും. ഇതേ ദിവസം പ്രദര്‍ശനത്തിന് എത്തുന്ന ദുല്‍ഖറിന്റെ 'കിംഗ് ഓഫ് കൊത്ത'യ്ക്കൊപ്പം ടീസര്‍ എത്തും എന്നാണ് കേള്‍ക്കുന്നത്.
 
നിര്‍മ്മാതാക്കള്‍ ഇതേക്കുറിച്ച് ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും, മമ്മൂട്ടിയുടെ ത്രില്ലര്‍ കണ്ണൂര്‍ സ്‌ക്വാഡിന്റെ ടീസര്‍ ഓഗസ്റ്റ് 25 ന് പുറത്തുവരും എന്നാണ് റിപ്പോര്‍ട്ടുകള്‍.ചിത്രം പാന്‍-ഇന്ത്യന്‍ റിലീസ് ആയിരിക്കും.
 
റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രേഷ് ലാംബ, റോണി ഡേവിഡ്, സജിന്‍ ചെറുകയില്‍, ഷെബിന്‍ ബെന്‍സണ്‍, ശബരീഷ് വര്‍മ്മ, ദീപക് പറമ്പോള്‍, എന്‍.പി.നിസ, മനോഹര്‍ പാണ്ഡെ, തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
 
 ഛായാഗ്രഹണം മുഹമ്മദ് റാഹിലും എഡിറ്റിംഗ് പ്രവീണ്‍ പ്രഭാകറും നിര്‍വഹിക്കുന്നു. സുഷിന്‍ ശ്യാം ചിത്രത്തിന് സംഗീതം ഒരുക്കുന്നു. ടോണി ബാബു ശബ്ദസംവിധാനം നിര്‍വഹിക്കുന്നു. ഷാജി നടുവില്‍ ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍.  
 
റോനെക്സ് സേവ്യറാണ് മേക്കപ്പ്.അരുണ്‍ മനോഹറും അഭിജിത്തും ചേര്‍ന്നാണ് ചിത്രത്തിന്റെ വസ്ത്രങ്ങള്‍ ഡിസൈന്‍ ചെയ്യുന്നത്.
 
 
 
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article