തൊണ്ണൂറു ശതമാനത്തോളം ദുബായിലാണ് ചിത്രീകരിച്ചത്. ഓണത്തിന് റിലീസ് ചെയ്യാനാണ് പ്ലാന്‍ ചെയ്തിരിക്കുന്നത്. കോമഡി ക്ക് പ്രാധാന്യം നല്‍കിയാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നതെന്നും നിര്‍മ്മാതാവ് വെളിപ്പെടുത്തി. നിവിന്‍ പോളിയുടെ തിരിച്ചുവരവാണോ ഈ സിനിമ എന്ന ചോദ്യത്തിന് അതിന് നിവിന്‍ പോളി എങ്ങും പോയിട്ടില്ലല്ലോ എന്നായിരുന്നു മറുപടി. നല്ലൊരു സിനിമയായിരിക്കുമെന്നും ലിസ്റ്റിന് സ്റ്റീഫന്‍ കൂട്ടിച്ചേര്‍ത്തു.