യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്,26 മില്യൺ കാഴ്ചക്കാര്‍ പിന്നിട്ട് 'സലാര്‍' ടീസര്‍

കെ ആര്‍ അനൂപ്

വ്യാഴം, 6 ജൂലൈ 2023 (14:54 IST)
സലാര്‍ പാര്‍ട്ട് 1 സീസ് ഫയറിന്റെ ടീസര്‍ യൂട്യൂബില്‍ തരംഗമാകുന്നു.ഇന്ന് രാവിലെ 5 12 ന് ആണ് നിര്‍മാതാക്കള്‍ ഹൊംബാളെ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ ടീസര്‍ റിലീസ് ചെയ്തത്.
 
യൂട്യൂബ് ട്രെന്‍ഡിങ്ങില്‍ ഒന്നാമത്, ആദ്യ എട്ടുമണിക്കൂറിനുള്ളില്‍ 26 മില്യൺ കാഴ്ചക്കാര്‍ സലാര്‍ ടീസര്‍ തരംഗമാക്കുകയാണ്. 1.2മില്യൺ ലൈക്കുകളും 57k കമന്റുകളും ടീസറിന് ലഭിച്ചു കഴിഞ്ഞു.
പ്രഭാസ്- ശ്രുതി ഹാസന്‍ ടീമിന്റെ സലാര്‍ റിലീസിന് ഒരുങ്ങുകയാണ്.കെജിഎഫിന്റെ വിജയത്തിന് ശേഷം പ്രശാന്ത് നീല്‍ സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറിനായി കാത്തിരിക്കുകയാണ് സിനിമാലോകം.
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍