'മമ്മൂക്ക ജീവന്‍ രക്ഷകന്‍';ടര്‍ബോ ചിത്രീകരണ ശേഷം സംവിധായകന്‍ വൈശാഖ്

കെ ആര്‍ അനൂപ്
തിങ്കള്‍, 19 ഫെബ്രുവരി 2024 (10:28 IST)
Turbo Mammootty
ഭ്രമയുഗം വിജയകരമായി പ്രദര്‍ശനം തുടരുന്ന ഇടയാണ് മമ്മൂട്ടിയുടെ പുതിയ ചിത്രമായ ടര്‍ബോ അപ്‌ഡേറ്റ് നിര്‍മ്മാതാക്കള്‍ കൈമാറിയത്.വൈശാഖിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന സിനിമയുടെ ചിത്രീകരണം കഴിഞ്ഞ ദിവസമാണ് പൂര്‍ത്തിയായത്. മമ്മൂട്ടിയുടെ കൂടെ സിനിമ ചെയ്യാനായി സന്തോഷം പങ്കുവെച്ചിരിക്കുകയാണ് സംവിധായകന്‍ വൈശാഖ്.ടര്‍ബോ ഷൂട്ടിനെ പറ്റിയും അദ്ദേഹം പറയുന്നുണ്ട്.
 
 'ഈ മനോഹരമായ യാത്രയ്ക്ക് നന്ദി. 104 ദിവസത്തെ തുടര്‍ച്ചയായ ഷൂട്ടിംഗ്, എണ്ണമറ്റ ഓര്‍മ്മകള്‍, എന്നും നിലനില്‍ക്കുന്ന ബന്ധങ്ങള്‍. ഫ്രെയിമുകള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച ടീമിന് വലിയൊരു നന്ദി. നിങ്ങള്‍ നല്‍കുന്ന പിന്തുണ എന്റെ അഭിനിവേശം വര്‍ദ്ധിപ്പിക്കുകയാണ്. പ്രിയപ്പെട്ട മമ്മൂക്ക, നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്ക് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നിങ്ങള്‍ ഒരു ജീവന്‍ രക്ഷകനാണ്. മമ്മൂട്ടി കമ്പനിക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി! എല്ലാ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും എന്റെ പ്രിയ സുഹൃത്തുക്കള്‍ക്കും ഒരിക്കല്‍ കൂടി നന്ദി അറിയിക്കുന്നു',- വൈശാഖ് ഷൂട്ടിംഗ് പൂര്‍ത്തിയായ വിവരം അറിയിച്ചുകൊണ്ട് എഴുതി. 
ടര്‍ബോ ജോസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി സിനിമയില്‍ അവതരിപ്പിക്കുന്നത്.
 ആക്ഷന്‍ കോമഡി വിഭാഗത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്ന മിഥുന്‍ മാനുവല്‍ തോമസ് ആണ്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article