മോഹന്‍ലാലിനെ പോലെ മുട്ടിയിരുമ്മി അഭിനയിക്കില്ല,ഭ്രമയുഗത്തിലെ വടയക്ഷിയുമായുള്ള കാമകേളിയും ഒറ്റ മുണ്ടും,മമ്മൂട്ടിയെ കുറിച്ച് സംവിധായകന്‍ ശാന്തിവിള ദിനേശ്

കെ ആര്‍ അനൂപ്

തിങ്കള്‍, 19 ഫെബ്രുവരി 2024 (09:02 IST)
Santhivila Dinesh Bramayugam
പ്രായ വ്യത്യാസമില്ലാതെ സിനിമ പ്രേമികളെ ഒന്നടങ്കം തിയറ്റുകളിലേക്ക് എത്തിക്കാന്‍ മമ്മൂട്ടിയുടെ ഭ്രമയുഗത്തിനായി.ബ്ലാക്ക് ആന്റ് വൈറ്റില്‍ പുതിയൊരു അനുഭവമാണ് കാഴ്ചക്കാര്‍ക്ക് ചിത്രം സമ്മാനിക്കുന്നത്.രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇപ്പോഴിതാ സിനിമയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവെച്ചിരിക്കുകയാണ്  സംവിധായകന്‍ ശാന്തിവിള ദിനേശ്.
 
അത് പോലെ തന്നെ വടയക്ഷിയുമായുള്ള കാമകേളി സിനിമയിലുണ്ട്. നടിമാരുമായി അത്രയധികം ഇടപഴകി അഭിനയിക്കുന്ന ആളല്ല മമ്മൂക്ക. മോഹന്‍ലാലൊക്കെ ചെയ്യുന്നത് പോലെ മുട്ടിയിരുമ്മി അഭിനയിക്കാന്‍ തയ്യാറാകാത്ത നടനാണ്. തുടക്കം മുതലേ അങ്ങനെയാണ്. പക്ഷെ ഈ പടത്തില്‍ ഒറ്റമുണ്ട് മാത്രം ഉടുത്താണ് മമ്മൂട്ടി അഭിനയിച്ചത്.സുകൃതം എന്ന സിനിമയില്‍ മുറപ്പെണ്ണായ ശാന്തികൃഷ്ണ ഡ്രസ് മാറാന്‍ ഉടുപ്പ് എടുത്ത് കൊടുക്കുന്ന സീനുണ്ട്. ഷൂട്ട് ചെയ്യുമ്പോള്‍ ശരീരം ക്യാമറയിലേക്ക് വരാതിരിക്കാന്‍ മമ്മൂക്ക കാണിച്ച അഭ്യാസമുണ്ട്. അദ്ദേഹം ഉടുപ്പിടുന്ന ഷോട്ടുണ്ട്. പക്ഷെ അദ്ദേഹത്തിന്റെ നെഞ്ചൊന്നും കാണാന്‍ കഴിയില്ല. അത്രയും ബുദ്ധിപൂര്‍വമാണ് അഭിനയിച്ചത്. അങ്ങനെയാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ക്യാരക്ടര്‍. പക്ഷെ ഭ്രമയുഗത്തില്‍ ഒരു മുണ്ട് മാത്രമുടുത്ത് ഭംഗിയായി മമ്മൂട്ടി അഭിനയിച്ചെന്ന് പറയുകയാണ് ശാന്തിവിള ദിനേശ്. മമ്മൂട്ടി ആ ബോഡി എത്ര ശുദ്ധിയോടെ സൂക്ഷിക്കുന്നു എന്ന് ഭ്രമയുഗം കണ്ടപ്പോള്‍ എനിക്ക് തോന്നിയെന്നും സംവിധായകന്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പറഞ്ഞു.  

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍