ദുല്‍ഖര്‍ പുറത്ത്, ജനപ്രീതിയില്‍ മുന്നില്‍ മോഹന്‍ലാല്‍ തന്നെ! ലിസ്റ്റില്‍ മമ്മൂട്ടിയുടെ സ്ഥാനം എത്രയെന്ന് അറിയാമോ?

കെ ആര്‍ അനൂപ്

വെള്ളി, 16 ഫെബ്രുവരി 2024 (15:15 IST)
ജനപ്രീതിയില്‍ ഏറ്റവും മുന്നിലുള്ള 5 മലയാളി താരങ്ങളുടെ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പ്രമുഖ മീഡിയ കള്‍സള്‍ട്ടിംഗ് സ്ഥാപനമായ ഓര്‍മാക്‌സ് മീഡിയ ആണ് ലിസ്റ്റ് പുറത്തുവിട്ടത്. ജനുവരി മാസത്തെ ജനപ്രിയ താരങ്ങളുടെ ലിസ്റ്റ് ആണ് പുറത്തുവന്നത്.
 
കഴിഞ്ഞവര്‍ഷം ഡിസംബറില്‍ ഇവര്‍ തന്നെ പുറത്തുവിട്ട ലിസ്റ്റില്‍ ദുല്‍ഖര്‍ സല്‍മാന്‍ അഞ്ചാം സ്ഥാനത്തായിരുന്നു. ജനുവരിത്തെ പട്ടികപ്പുറത്ത് വന്നപ്പോള്‍ ദുല്‍ഖര്‍ ലിസ്റ്റില്‍ നിന്നും പുറത്തായി. മലയാളി താരങ്ങളുടെ പട്ടികയില്‍ പൃഥ്വിരാജിന് ഇടം നേടാനായി. 2023 ഡിസംബറിലെ പട്ടികയില്‍ ഉള്ള നാലു പേരാണ് ബാക്കിയുള്ളവര്‍. നേരത്തെ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന ടോവിനോ തോമസ് നാലാം സ്ഥാനത്തേക്കും നാലാം സ്ഥാനത്ത് ഉണ്ടായിരുന്ന ഫഹദ് മൂന്നാംസ്ഥാനത്തേക്കും എത്തി.ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല.ഒന്ന്, രണ്ട് സ്ഥാനങ്ങളില്‍ മാറ്റമൊന്നുമില്ല. ഒന്നാമത് മോഹന്‍ലാലും രണ്ടാമത് മമ്മൂട്ടിയും.
 
 2023 നവംബര്‍ മാസത്തെ ലിസ്റ്റില്‍ മാത്രമായിരുന്നു മമ്മൂട്ടിക്ക് ഒന്നാം സ്ഥാനത്ത് എത്താന്‍ ആയത്. മിക്ക സമയത്തും മോഹന്‍ലാല്‍ തന്നെയാകും ഒന്നാം സ്ഥാനത്ത് ഉണ്ടാകുക.
   
  
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍