ദുൽഖർ സൽമാന്റെ ലക്കി ഭാസ്കർ പറയുന്നത് 90കളിലെ മുംബൈയിലെ കഥയോ? ചർച്ചയായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

അഭിറാം മനോഹർ

ഞായര്‍, 4 ഫെബ്രുവരി 2024 (11:41 IST)
Lucky bhaskar, Dulquer Salman
ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന പാന്‍ ഇന്ത്യന്‍ സിനിമയായ ലക്കി ഭാസ്‌ക്കറിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്. 90കളിലെ മുംബൈ പശ്ചാത്തലമാക്കി പറയുന്ന ചിത്രത്തിന്റെ തിരക്കഥ വെങ്കി ആറ്റ്‌ലൂരി തന്നെയാണ് നിര്‍വഹിക്കുന്നത്. മഗധ ബാങ്കില്‍ ജോലി ചെയ്യുന്ന ഒരു കാഷ്യറായാണ് ദുല്‍ഖര്‍ സിനിമയിലെത്തുന്നത്.
 
90കളിലെ ബോംബൈയിലെ സാമ്പത്തിക പ്രതിസന്ധി കാലത്തുള്ള ഒരു ബാങ്ക് ജീവനക്കാരന്റെ ജീവിതവും അയാള്‍ നേരിടുന്ന പ്രതിസന്ധികളുമാണ് സിനിമ പറയുന്നത്. മീനാക്ഷി ചൗധരിയാണ് സിനിമയിലെ നായിക. ലൂക്ക,കുറുപ്പ് തുടങ്ങിയ സിനിമകളുടെ ഛായാഗ്രാഹണം നിര്‍വഹിച്ച നിമിഷ് രവിയാണ് ലക്കി ഭാസ്‌കറിന്റെ സിനിമറ്റോഗ്രാഫര്‍.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍