‘അമ്മ വേഗം മാറിക്കോ, ഇല്ലേൽ ചെമ്പിൽ കയറി പോകേണ്ടി വരും’ - പൃഥ്വിരാജ് മുന്നറിയിപ്പ് നൽകിയെന്ന് മല്ലിക

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (17:31 IST)
കഴിഞ്ഞവര്‍ഷത്തെ പ്രളയത്തില്‍ മല്ലികാ സുകുമാരന്റെ തിരുവനന്തപുരത്തെ വീട്ടില്‍ വെള്ളം കയറിയിരുന്നു. വെള്ളം കയറിയപ്പോൾ രക്ഷാപ്രവർത്തകരെത്തി ചെമ്പിലിരുത്തിയാണ് മല്ലികയെ രക്ഷപെടുത്തിയത്. ഇതിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയകളിൽ വൈറലായിരുന്നു.
 
ഇതോടെ നിരവധി ട്രോളുകളും മല്ലികയ്ക്ക് നേരെ ഉയർന്നിരുന്നു. മകന്‍ പൃഥ്വിരാജിന്റെ ലംബോര്‍ഗിനി കൊണ്ടുവരാന്‍ പാകത്തിനുള്ള റോഡ് ഇവിടെയില്ലെന്ന മല്ലികയുടെ പരാമര്‍ശത്തിന്റെ ചുവടുപിടിച്ചായിരുന്നു മിക്ക ട്രോളുകളും. 

ഇത്തവണ മഴ കനത്തപ്പോള്‍ അമ്മയെ ഫോണില്‍ വിളിച്ച് പൃഥ്വിരാജ് ഒരു മുന്നറിയിപ്പ് നല്‍കി. ‘അമ്മേ അരുവിക്കരയും നെയ്യാറുമൊക്കെ തുറന്നിട്ടുണ്ട്. വേഗം മാറിക്കോളൂ അല്ലെങ്കില്‍ ചെമ്ബില്‍ക്കയറി പോകേണ്ടി വരും’ എന്നായിരുന്നു പൃഥ്വിയുടെ മുന്നറിയിപ്പ്. ഇതിന് ‘ഒന്ന് പേടിപ്പിക്കാതിരിയെടാ’ എന്നായിരുന്നു മല്ലികയുടെ മറുപടി.
 
ഒരു പ്രമുഖ മാദ്ധ്യമത്തിലെഴുതിയ കുറിപ്പിലാണ് മല്ലിക സുകുമാരന്‍ ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article