5 വർഷം ആരോടും മിണ്ടാത്ത കുഞ്ഞാണ്, ആദ്യമായാണ് അവൻ ആ ആഗ്രഹം എന്നോട് പറയുന്നത്; ആദിത്യന്റെ വാക്കുകളിങ്ങനെ

ബുധന്‍, 14 ഓഗസ്റ്റ് 2019 (16:55 IST)
ഈ വർഷം ജനുവരിയിലാണ് സീരിയല്‍ താരങ്ങളായ അമ്പിളി ദേവിയും ആദിത്യന്‍ ജയനും വിവാഹിതരായത്. ആരാധകരെയെല്ലാം ഞെട്ടലിലാഴ്ത്തിക്കൊണ്ടായിരുന്നു ആ വിവാഹം. ഇപ്പോള്‍ അമ്പിളിയുടെ മകന്റെ ഏറ്റവും വലിയ ആഗ്രഹം സാധിപ്പിച്ചു കൊടുത്ത സന്തോഷത്തില്‍ ആദിത്യന്‍ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച ഒരു കുറിപ്പാണ് ചര്‍ച്ചയാകുന്നത്.
 
ആദിത്യന്റെ ഫേസ്ബുക്ക് പോസ്റ്റ്:
 
അപ്പുവിന്റെ സ്‌കൂളിലെ പ്രോഗ്രാമിന്റെ ഡാന്‍സ് റിഹേഴ്സല്‍ ആണ് ഇത്… ആദ്യമായാണ് അവന്‍ ഡാന്‍സ് ചെയ്യണം ആഗ്രഹം എന്നോട് പറയുന്നത്… ആദ്യമായാണ് appu ഡാന്‍സ് ചെയ്യുന്നതും. എന്റെ സുഹൃത്തും സിനിമ choregrapheraya വിനു വിനോട് അപ്പുവിന്റെ ആഗ്രഹം പറയുകയും വിനു വിനുവിന്റെ ശിഷ്യനെ വീട്ടിലേക്കു പറഞ്ഞു വിടുകയും ചെയ്തു. രണ്ടു ദിവസം കൊണ്ട് ആണ് അപ്പു ഇത്രയും പഠിച്ചത്. വിജയുടെ വലിയ ഒരു ഫാന്‍ ആണ് അപ്പു.. ഞങ്ങള്‍ എല്ലാവരുടെ ഞെട്ടിച്ചിരിക്കുകയാണ് appuvinte prakadanam.. 5 വര്‍ഷം arodum മിണ്ടാത്ത കുഞ്ഞാണ്
 
ഈശ്വരന്റെ അനുഗ്രഹം ഞങ്ങളുടെ കുഞ്ഞിന് ഉണ്ടാകണമെന്നു പ്രാര്‍ഥിക്കുന്നതിനോടൊപ്പം ചിലര്‍ പറഞ്ഞ ചില വാക്കുകള്‍ ഞാന്‍ ഓര്‍ത്തു പോകുന്നു ഈ അവസരത്തില്‍.. 2019 ജനുവരി 25നു കേക്ക് മുറിച്ചവര്‍ പ്രഖ്യാപിച്ചതും. ചില സമയം ചിലര്‍ക്ക് അനുകൂലമായി കാറ്റ് വീശും പക്ഷെ അതുമാറുന്നതു നിമിഷംകൊണ്ടാണ് മറക്കരുത് ഇപ്പോള്‍ എനിക്ക് അനുകൂല കാലാവസ്ഥ അല്ലാ മാറും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍