ശരണ്യ ജീവനുവേണ്ടിയുള്ള പോരാട്ടത്തിൽ ഭർത്താവ് ബിനു കല്യാണ ആഘോഷങ്ങളിൽ !
വെള്ളി, 21 ജൂണ്‍ 2019 (10:45 IST)
ഏഴാമത്തെ ശാസ്ത്രക്രിയക്കും വിധേയയായ നടി ശരണ്യയ്ക്കായുള്ള പ്രാർത്ഥനയിലാണ് ആരാധകരും സുഹൃത്തുക്കളും. എന്നാൽ, ശരണ്യ ആശുപത്രിക്കിടക്കയിൽ ജീവനുവേണ്ടി കഷ്ടപ്പെടുമ്പോൾ ഭർത്താവ് ബിനു ആഘോഷപരിപാടികളിൽ ആണെന്ന് കണ്ടെത്തിയിരിക്കുകയാണ് സോഷ്യൽ മീഡിയ.
നടി വിഷ്ണുപ്രിയയുടെ വിവാഹത്തിനെത്തിയ ബിനുവിന്റെ ഫോട്ടോ സോഷ്യൽ മീഡിയകളിൽ വൈറലായി. ശരണ്യയുടെ ശസ്ത്രക്രിയയുടെ സമയത്ത് പോലും ഭർത്താവ് ബിനു സേവ്യറിനെ കുറിച്ച് യാതൊരു വിവരവുമില്ലായിരുന്നു.
എന്നാൽ ശരണ്യ ചികിത്സാ ചെലവിനായി ബുദ്ധിമുട്ടുമ്പോൾ ബിനു സീരിയൽ രംഗത്തെ മറ്റു സുഹൃത്തുക്കൾക്കൊപ്പം ആഘോഷത്തിലാണ്. ഇപ്പോൾ വിഷ്ണു പ്രിയയുടെ വിവാഹത്തിൽ പങ്കെടുത്ത് ചിത്രങ്ങളും പങ്കു വച്ചിട്ടുണ്ട്.
ശരണ്യക്ക് അസുഖം ബാധിച്ച് സീരിയൽ രംഗത്ത് നിന്നും മാറി നിന്ന സമയത്താണ് ഫേസ്ബുക് വഴി ബിനു പരിചയപ്പെടുകയും വിവാഹം കഴിക്കാൻ താല്പര്യം അറിയിക്കുകയും ചെയ്തത്. നിയമപരമായി വേർപിരിയാനുള്ള ശ്രമത്തിലാണ് ബിനുവിപ്പോൾ.