കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് അമ്പിളി ദേവി. ഇപ്പോഴിതാ, താൻ അഭിനയത്തിൽ നിന്നും താൽക്കാലികമായി മാറി നിൽക്കുകയാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. ഗര്‍ഭിണിയായത് മൂലമുളള ശാരീരിക വിഷമതകള്‍ കാരണമാണ് സീരിയലില്‍ നിന്ന് വിട്ടു നില്‍ക്കാമെന്ന തീരുമാനത്തില്‍ എത്തിയതെന്ന് താരം പറഞ്ഞു.
കഴിഞ്ഞ ദിവസങ്ങളില്‍ ആശുപത്രിയിലായിരുന്നെന്നും ഇപ്പോഴും ആഴ്ചതോറും ഇഞ്ചെക്ഷന്‍ തുടരുകയാണെന്നും ഫേസ്ബുക്കില്‍ പങ്കുവച്ച വിഡിയോയില്‍ അമ്പിളി പറഞ്ഞു. സ്റ്റെപ്പ് കയറാനും യാത്ര ചെയ്യാനും ഒക്കെ പ്രയാസമാണെന്ന് താരം പറഞ്ഞു. വിവാഹശേഷവും തുടര്‍ന്നുപോന്ന പിന്തുണയ്ക്ക് സീരിയലിന്റെ അണിയറപ്രവര്‍ത്തകര്‍ക്കും നിര്‍മാതാവിനും പ്രേക്ഷകര്‍ക്കും നന്ദി അറിയിച്ചുകൊണ്ടാണ് അമ്ബിളിയുടെ വിഡിയോ.