മമ്മൂട്ടിയും നയൻ‌താരയും വീണ്ടുമൊന്നിക്കുന്നു !

Webdunia
വ്യാഴം, 15 ഓഗസ്റ്റ് 2019 (14:54 IST)
ഹിറ്റ് ജോഡികളായ മമ്മൂട്ടി - നയൻ‌താര വീണ്ടുമൊന്നിക്കുന്നു. ഷാജി കൈലാസിന്റെ അസിസ്റ്റന്റ് ആയിരുന്ന വിപിന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ആണ് ഇരുവരും വീണ്ടുമൊന്നുക്കുന്നതായി റിപ്പോർട്ടുകൾ പറയുന്നത്. ഇതിനോടകം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര മമ്മൂട്ടിക്കൊപ്പം നാല് ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. 
 
തസ്‌കര വീരന്‍, രാപ്പകല്‍, ഭാസ്‌കര്‍ ദി റാസ്‌കല്‍, പുതിയ നിയമം എന്നിവയാണ് ആ ചിത്രങ്ങള്‍. ഈ വര്‍ഷം തന്നെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് സൂചന.
 
നിലവില്‍ അജയ് വാസുദേവ് സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമായ ഷൈലോക്കില്‍ ആണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷൈലോക്ക് പൂര്‍ത്തിയാക്കിയാല്‍ വിപിന്‍ ഒരുക്കുന്ന ചിത്രത്തില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article