തെളിവു ശേഖരിച്ചത് നിരവധി കേസുകള്‍ക്ക്; ഒടുവില്‍ ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി കേരള പോലീസിലെ മാളു

സിആര്‍ രവിചന്ദ്രന്‍

വെള്ളി, 9 മെയ് 2025 (10:41 IST)
നിരവധി കേസുകള്‍ക്ക് തെളിവ് കണ്ടെത്തിയ കേരള പോലീസിലെ ശ്വാന സേനാംഗം മാളു ഔദ്യോഗിക ജീവിതം പൂര്‍ത്തിയാക്കി.  മൂന്നുമാസം പ്രായമുള്ളപ്പോള്‍ മുതല്‍ സേനയുടെ ഭാഗമായി പത്ത് വര്‍ഷത്തെ സര്‍വീസ് പൂര്‍ത്തിയാക്കിയാണ് നമ്പര്‍ 276 മാളു വിശ്രമ ജീവിതത്തിനായി തൃശ്ശൂരിലെ വിശ്രാന്തിയിലേക്ക് മടങ്ങുന്നത്.
 
ജര്‍മന്‍ ഷെപ്പേഡ് ഇനത്തിലുള്ള ക്രൈം സീന്‍ ട്രാക്കറായ മാളു തിരുനെല്ലി കൊലപാതകം, റിസോര്‍ട്ട് കൊലപാതകം, വെള്ളമുണ്ട കൊലപാതകം തുടങ്ങിയ നിരവധി കേസുകളില്‍ തെളിവുണ്ടാക്കി പോലീസിന്റെ അന്വേഷണത്തിന് സഹായിച്ചിട്ടുണ്ട്. നിരവധി ഗുഡ് സര്‍വീസ് എന്‍ട്രികളും മാളുവിന് ലഭിച്ചിട്ടുണ്ട്.
 
2015 ഫെബ്രുവരിയില്‍ ജനിച്ച മാളു 2015 ജൂലൈയിലാണ് വയനാട് ഡോഗ് സ്‌കോഡിന്റെ ഭാഗമാകുന്നത്. മാളുവിന് വയനാട് ഡോഗ് സ്‌കോഡിന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്‍കി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍