ജയറാമിന് എത്ര ആഡംബര കാറുകള്‍ ഉണ്ടെന്ന് അറിയാമോ ?

കെ ആര്‍ അനൂപ്
ശനി, 11 ഡിസം‌ബര്‍ 2021 (10:33 IST)
സിനിമ താരങ്ങളുടെ വിശേഷങ്ങള്‍ അറിയുവാന്‍ ആരാധകര്‍ക്ക് എന്നും ഇഷ്ടമാണ്. നടന്‍ ജയറാമിന് 2021ലെ കണക്കനുസരിച്ച് ആസ്തി 10 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
 
റിപ്പോര്‍ട്ടുകളനുസരിച്ച്, രജിസ്റ്റര്‍ ചെയ്ത നാല് പ്രോപ്പര്‍ട്ടികളാണ് നടന്‍ ഉള്ളത്. 
കേരളത്തില്‍ അങ്കമാലിക്കടുത്ത് ഏകദേശം 7 കോടിയോളം വില വരുന്ന വീടുണ്ട്. ചെന്നൈയിലെ അദ്ദേഹത്തിന്റെ വീടിനെ നാലുകോടിയോളം വിലവരും. തിരുവനന്തപുരത്തും ബാംഗ്ലൂരിലുമായി നാലുകോടിയോളം വിലയുള്ള രണ്ട് ഫ്‌ലാറ്റുകള്‍ ഉണ്ട്.
 
ഒരു ജാഗ്വാര്‍ XF നടന് സ്വന്തമാക്കിയിട്ടുണ്ട്. ഏകദേശം 1.5 കോടി രൂപ വിലവരുന്ന ടൊയോട്ട ലാന്‍ഡ് ക്രൂയിസറും അദ്ദേഹത്തിനുണ്ട്. 30 ലക്ഷം രൂപ വിലമതിക്കുന്ന ടൊയോട്ട ഫോര്‍ച്യൂണറും താരത്തിനുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article