റാംജിറാവ് സ്പീക്കിങ്ങില്‍ അഭിനയിക്കേണ്ടിയിരുന്നത് ജയറാം; പകരം സായ്കുമാര്‍ എത്തി

ചൊവ്വ, 30 നവം‌ബര്‍ 2021 (09:49 IST)
മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമകളുടെ പട്ടികയെടുത്താല്‍ അതില്‍ മുന്‍നിരയില്‍ തന്നെ ഉണ്ടാകും 1989 ല്‍ റിലീസ് ചെയ്ത റാംജിറാവ് സ്പീക്കിങ്. മുകേഷ്, സായ്കുമാര്‍, ഇന്നസെന്റ്, വിജയരാഘവന്‍, ദേവന്‍ തുടങ്ങിയവര്‍ അണിനിരന്ന സിനിമ തിയറ്ററുകളില്‍ വലിയ ഹിറ്റായിരുന്നു. സായ്കുമാറിന്റെ ആദ്യ സിനിമയായിരുന്നു അത്. 
 
സിദ്ദിഖ് - ലാല്‍ കൂട്ടുകെട്ടിലാണ് റാംജിറാവ് സ്പീക്കിങ് പിറക്കുന്നത്. യഥാര്‍ഥത്തില്‍ ഈ സിനിമയിലേക്ക് ആദ്യം കാസ്റ്റ് ചെയ്തിരുന്നത് സാക്ഷാല്‍ ജയറാമിനെയാണ്. സായ്കുമാര്‍ അവതരിപ്പിച്ച ബാലകൃഷ്ണന്‍ എന്ന കഥാപാത്രത്തിനായാണ് ജയറാമിനെ തീരുമാനിച്ചത്. പല കാരണങ്ങള്‍ കൊണ്ട് ജയറാം ആ സിനിമ വേണ്ടന്നുവയ്ക്കുകയായിരുന്നെന്ന് സംവിധായകന്‍ സിദ്ദിഖ് പിന്നീട് വെളിപ്പെടുത്തിയിട്ടുണ്ട്. ജയറാം മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടേയുള്ളൂ. ആ സമയത്താണ് റാംജിറാവ് സ്പീക്കിങ്ങിന്റെ കഥയുമായി സിദ്ദിഖ് - ലാല്‍ ജയറാമിന്റെ അടുത്തെത്തിയത്. ആദ്യം ചില ഒഴികഴിവുകള്‍ പറഞ്ഞ് ജയറാം സിനിമ നീട്ടി നീട്ടി കൊണ്ടുപോയി. പിന്നീട് താന്‍ ഈ കഥാപാത്രം ചെയ്യുന്നില്ലെന്ന് പറഞ്ഞു. സായ്കുമാറിന്റെ സിനിമാ പ്രവേശനത്തിനു ജയറാം ഒരു നിമിത്തമായെന്നും സിദ്ദിഖ് പറഞ്ഞു. 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍