വിക്രം ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക്കിന്

കെ ആര്‍ അനൂപ്

വെള്ളി, 5 നവം‌ബര്‍ 2021 (17:19 IST)
കമല്‍ഹാസന്റെ വിക്രം ഒരുങ്ങുകയാണ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഫഹദും പ്രധാന വേഷത്തിലെത്തുന്നുണ്ട്. 
സിനിമയുടെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കി.വന്‍ തുകയ്ക്കാണ് ചിത്രത്തിന്റെ ഓഡിയോ റൈറ്റ്‌സ് സോണി മ്യൂസിക് സ്വന്തമാക്കിയതെന്നാണ് വിവരം.
 
66-കാരനായ കമല്‍ ഹാസന്‍ 'വിക്രം'ല്‍ പ്രായം കുറഞ്ഞ ചെറുപ്പക്കാരന്റെ വേഷത്തില്‍ കമല്‍ എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.പൂര്‍ണ്ണ മാസ് എന്റര്‍ടെയ്‌നര്‍ തന്നെയായിരിക്കും ചിത്രം.ദേശീയ അവാര്‍ഡ് ജേതാക്കളായ അന്‍ബറിവ് മാസ്റ്റേഴ്‌സ് വിക്രമിലെ സ്റ്റണ്ട് രംഗങ്ങള്‍ കൈകാര്യം ചെയ്യുന്നു. രാജ് കമല്‍ ഫിലിം ഇന്റര്‍നാഷണല്‍ (ആര്‍കെഎഫ്ഐ) ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
 
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. നരേന്‍, കാളിദാസ് ജയറാം എന്നിവരും ചിത്രത്തിലുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍