'സംവിധായകനായത് ജയറാമേട്ടന്‍ നീട്ടിയ കൈ പിടിച്ച്', പിറന്നാള്‍ ആശംസകളുമായി രമേഷ് പിഷാരടി

കെ ആര്‍ അനൂപ്

വെള്ളി, 10 ഡിസം‌ബര്‍ 2021 (14:05 IST)
രമേഷ് പിഷാരടി ആദ്യമായി സംവിധാനം ചെയ്ത പഞ്ചവര്‍ണ്ണതത്തയില്‍ ജയറാം അഭിനയിച്ചിരുന്നു.2018 ല്‍ പുറത്തിറങ്ങിയ ഈ സിനിമ സംവിധാനം ചെയ്യാന്‍ തന്നെ സഹായമായി മാറിയത് ജയറാമായിരുന്നുവെന്ന് രമേഷ് പിഷാരടി പറയുന്നു.
 
'എന്നും വലിയ പ്രചോദനം. സിനിമകളില്‍ മാത്രമല്ല വേദികളിലും പൂരപ്പറമ്പുകളിലും.ആരാധനയോടെ കണ്ടു നിന്ന,; എനിക്ക്‌നേരെ ജയറാമേട്ടന്‍ നീട്ടിയ കൈ പിടിച്ചാണ് സംവിധായകനായത്. ഏറ്റവും കൂടുതല്‍ ഒപ്പം അഭിനയിച്ച നായകനും ജയറാമേട്ടന്‍ തന്നെ.. എല്ലാ ദക്ഷിണേന്ത്യന്‍ ഭാഷകളിലും എന്നും പ്രിയപ്പെട്ടവനായി തുടരുന്ന പ്രിയപ്പെട്ട ജയറമേട്ടന് പിറന്നാളാശംസകള്‍'-രമേഷ് പിഷാരടി കുറിച്ചു.
 
2019ല്‍ പുറത്തിറങ്ങിയ'ഗാനഗന്ധര്‍വന്' ശേഷം മൂന്നാമത്തെ ചിത്രം സംവിധാനം ചെയ്യാന്‍ ഒരുങ്ങുകയാണ് രമേഷ് പിഷാരടി .സ്‌ക്രിപ്റ്റ് വര്‍ക്കുകള്‍ പുരോഗമിക്കുന്നു. മോഹന്‍ലാല്‍, ഈശോ എന്നീ സിനിമകളുടെ ശ്രദ്ധനേടിയ സുനീഷാണ് തിരക്കഥയൊരുക്കുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍