Malaikottai Vaaliban 2: നഷ്ടം സഹിക്കാന്‍ തയ്യാര്‍ ! മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം ഉറപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍

രേണുക വേണു
വ്യാഴം, 1 ഫെബ്രുവരി 2024 (10:03 IST)
Malaikottai Vaaliban 2: മലൈക്കോട്ടൈ വാലിബന്റെ രണ്ടാം ഭാഗം ഉറപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍. ആദ്യ ഭാഗം ബോക്‌സ്ഓഫീസില്‍ വിജയമായാല്‍ മാത്രമേ രണ്ടാം ഭാഗത്തെ കുറിച്ച് ഗൗരവമായി ആലോചിക്കൂ എന്നായിരുന്നു അണിയറ പ്രവര്‍ത്തകരുടെ ആദ്യ നിലപാട്. എന്നാല്‍ ചിത്രം ബോക്‌സ്ഓഫീസില്‍ പരാജയപ്പെട്ടെങ്കിലും ഏറെ നിരൂപക പ്രശംസ നേടിയിരുന്നു. ഈ സാഹചര്യത്തിലാണ് രണ്ടാം ഭാഗം വലിയൊരു ക്യാന്‍വാസില്‍ തന്നെ ഒരുക്കാന്‍ ആലോചിക്കുന്നതായി സംവിധായകനും നിര്‍മാതാവും പറയുന്നത്. 
 
മലൈക്കോട്ടൈ വാലിബന്‍ രണ്ടാം ഭാഗം കുറച്ചുകൂടി വലുതായിരിക്കും. കഥാപാത്രങ്ങളും വലുത് തന്നെ. മലൈക്കോട്ടൈ വാലിബന്‍ ഒന്നാം ഭാഗത്തിലെ പോലെ തന്നെ ഇന്ത്യന്‍ ഭൂപ്രദേശം തന്നെയായിരിക്കും ചിത്രത്തിന്റെ പശ്ചാത്തലമെന്നും സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി പറയുന്നു. ഇപ്പോഴത്തെ ഡീഗ്രേഡിങ്ങോ ബോക്‌സ്ഓഫീസിലെ മോശം പ്രകടനമോ വാലിബന്റെ രണ്ടാം ഭാഗത്തെ ബാധിക്കില്ലെന്ന് നിര്‍മാതാവ് ഷിബു ബേബി ജോണും പറഞ്ഞു. ആദ്യ ഭാഗത്തെ പോലെ വലിയൊരു ക്യാന്‍വാസില്‍ തന്നെയായിരിക്കും രണ്ടാം ഭാഗവും പ്രേക്ഷകരിലേക്ക് എത്തുക. 
 
രണ്ടാം ഭാഗമുണ്ടാകുമെന്ന സൂചന നല്‍കിയാണ് മലൈക്കോട്ടൈ വാലിബന്‍ അവസാനിക്കുന്നത്. വാലിബനും അയ്യനാര്‍ എന്ന കഥാപാത്രവും തമ്മിലുള്ള സംഘര്‍ഷമാണ് രണ്ടാം പകുതിയില്‍ ചിത്രത്തിന്റെ പ്രമേയമാകുക. സിനിമയുടെ എന്‍ഡ് കാര്‍ഡിലും രണ്ടാം ഭാഗത്തെ കുറിച്ച് എഴുതി കാണിക്കുന്നുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article