2024ലെ കാത്തിരിക്കുന്ന മലയാള സിനിമകൾ, മുന്നിൽ നിന്ന് നയിക്കാൻ മമ്മൂട്ടി, മോഹൻലാലിന്റെ പ്രതീക്ഷ ബറോസിൽ മാത്രം !

കെ ആര്‍ അനൂപ്
വ്യാഴം, 1 ഫെബ്രുവരി 2024 (09:20 IST)
കാത്തിരിപ്പിന്റെ ഇടവേള നിങ്ങളുടെ സിനിമാക്കാഴ്ചകൾക്കിടയിൽ ഉണ്ടോ? നല്ല സിനിമകൾ തിയറ്ററുകളിൽ എത്തി കാണാൻ കൊതിക്കുന്നവരാണോ നിങ്ങൾ ? 'അതെ' എന്നാണെങ്കിൽ നിങ്ങൾ ഈ സിനിമകൾക്കായി കാത്തിരിക്കുന്നുണ്ടാകും. മലയാള സിനിമയ്ക്ക് ഒരു പൂക്കാലം സമ്മാനിക്കാൻ സൂപ്പർതാരങ്ങൾ തന്നെ ഒരുങ്ങിക്കഴിഞ്ഞു. മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി എന്നീ താരങ്ങൾക്ക് പുറമേ യുവനടന്മാരുടെയും നല്ല സിനിമകൾ വരാനിരിക്കുന്നു. എന്നാൽ അവയിൽ ഏറ്റവും കൂടുതൽ കാത്തിരിപ്പ് ഉയർത്തുന്ന സിനിമകളുടെ പട്ടികയാണ് പുറത്തുവന്നിരിക്കുന്നത്.
 
 ആ ലിസ്റ്റിൽ ഒന്നാമത് ഉണ്ടായിരുന്നത് മോഹൻലാലിന്റെ 'മലൈക്കോട്ടൈ വാലിബൻ ആയിരുന്നു. നിലവിൽ പ്രദർശനം തുടരുന്ന ചിത്രത്തിനു ശേഷം സിനിമ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്നത് മോഹൻലാലിന്റെ മറ്റൊരു ചിത്രത്തിന് അയാണ്. രണ്ടാം സ്ഥാനത്ത് ലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസ്' ആണ്. മൂന്നാം സ്ഥാനത്തെ ഒരു മമ്മൂട്ടി ചിത്രത്തിന് ഇടം നേടാൻ ആയുള്ളൂ.ഭ്രമയുഗം വലിയൊരു വിഭാഗം ജനങ്ങൾ കാത്തിരിക്കുന്നുണ്ട്.ഐഎംഡി ലിസ്റ്റ് പ്രകാരം ഇന്ത്യ 2024 ഇൽ കാത്തിരിക്കുന്ന സിനിമകളുടെ പട്ടികയിൽ പത്തിനുള്ളിലുള്ള ഒരെയൊരു ചിത്രം ഭ്രമയുഗം ആണ്. ബോളിവുഡ്, ടോളിവുഡ് ചിത്രങ്ങൾക്കൊപ്പം ഇടം നേടാൻ മമ്മൂട്ടി ചിത്രത്തിനായി എന്നതാണ് നേട്ടം. 
 
നാലും അഞ്ചും സ്ഥാനം മമ്മൂട്ടി ഇങ്ങടുത്തു. 'ടർബോ'നാലാമതും അദ്ദേഹത്തിന്റെ തന്നെ ബസൂക്കയാണ് അഞ്ചാമത്. പൃഥ്വിരാജിന്റെ ആടുജീവിതം ടോവിനോയുടെ അജയന്റെ രണ്ടാം മോഷണം പ്രണവിന്റെ വർഷങ്ങൾക്കുശേഷം ജയസൂര്യയുടെ കത്തനാർ ഫഹദിൻറെ ആവേശം തുടങ്ങി മോഹൻലാലിൻറെ എമ്പുരാൻ മലയാളികൾ കാത്തിരിക്കുന്ന സിനിമകളാണ്.എമ്പുരാൻ ഡിസംബറിൽ പ്രദർശനത്തിന് എത്തും എന്നാണ് നിലവിൽ ലഭിക്കുന്ന വിവരം.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article