വിർച്വൽ അറസ്റ്റ് തട്ടിപ്പ്: 83 കാരന് 8.8 ലക്ഷം നഷ്ടപ്പെട്ടു

എ കെ ജെ അയ്യര്‍

ശനി, 12 ഏപ്രില്‍ 2025 (19:05 IST)
കോഴിക്കോട് : സൈബർ തട്ടിപ്പ് സംഘം വിർച്ചൽ അറസ്റ്റ് ചതിയിലൂടെ 83 കാരന് 8.8 ലക്ഷം രൂപ നഷ്ടപ്പെട്ടു. മുംബൈയിലെ സൈബർ ക്രൈം പോലീസ് ഡെപ്യൂട്ടി കമ്മീഷണർ എന്ന പേരിൽ വന്ന ഫോൺ കോളിലൂടെയാണ കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിക്ക് പണം നഷ്ടപ്പെട്ടത്.
 
തട്ടിപ്പിനിരയായ ആൾ മുമ്പ് മുംബൈയിലെ ഇറിഗേഷൻ വകുപ്പിൽ ജോലി ചെയ്തിരുന്നു. ഈ സമയം മനുഷ്യക്കടത്ത് നടത്തി എന്ന പേരിൽ ഭീഷണിപ്പെടുത്തിയായിരുന്നു തട്ടിപ്പ് സംഘം വിർച്ചൽ അറസ്റ്റ് നടത്തി തട്ടിപ്പിനിരയാക്കിയത്. കേസ് അന്വേഷിക്കാൻ ബാങ്ക് രേഖകൾ ആവശ്യപ്പെടുകയും അവ ഉപയോഗിച്ച് സംഘം പണം പിൻവലിക്കുകയും ആയിരുന്നു.
 
പരാതിയെ തുടർന്ന് ഏലത്തൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ പണം തെലങ്കാനയിലെ അക്കൗണ്ടിലേക്കാണ് പോയതെന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസ് വ്യാപക അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍