ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലി; യുവാവിനെതിരെ കേസ്

സിആര്‍ രവിചന്ദ്രന്‍

ശനി, 12 ഏപ്രില്‍ 2025 (13:56 IST)
ഭാര്യയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലിയ മലപ്പുറം സ്വദേശിക്കെതിരെ കേസ്. കൊണ്ടോട്ടി സ്വദേശി വീരാന്‍ കുട്ടിക്കെതിരെയാണ് കേസെടുത്തത്. മലപ്പുറം വനിതാ സെല്ലാണ് യുവതിയുടെ മൊഴി പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തത്. ഒന്നരവര്‍ഷം മുമ്പ് വിവാഹിതയായ യുവതിയെയാണ് മുത്തലാഖ് ചൊല്ലിയത്.
 
കൂടാതെ വിവാഹസമയത്ത് നല്‍കിയ 30 പവന്‍ സ്വര്‍ണം തിരികെ കിട്ടിയില്ലെന്നും പരാതിയില്‍ പറയുന്നു. വീരാന്‍ കുട്ടി യുവതിയുടെ പിതാവിനെ ഫോണില്‍ വിളിച്ച് മുത്തലാഖ് ചൊല്ലുന്നതിന്റെ ശബ്ദരേഖ പുറത്തുവന്നിരുന്നു.

അതേസമയം പാലക്കാട് ട്രെയിന്‍ ഇടിച്ച് 17 പശുക്കള്‍ കൂട്ടത്തോടെ ചത്തു. പാലക്കാട് മീങ്കരയ്ക്ക് സമീപം ഇന്ന് രാവിലെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് മേയാന്‍ വിട്ട പശുക്കള്‍ പാളം മുറിച്ചു കിടക്കുന്നതിനിടെ ട്രെയിന്‍ ഇടിക്കുകയായിരുന്നു. ട്രെയിനിന്റെ ഇടിയേറ്റ് തെറിച്ച് വീണും ട്രെയിനിന്റെ അടിയില്‍ പെട്ടുമാണ് പശുക്കള്‍ ചത്തത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍