കുപ്പിവെള്ളത്തിൽ ചത്ത ചിലന്തി: നിർമ്മാണ കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴ

എ കെ ജെ അയ്യര്‍

ശനി, 12 ഏപ്രില്‍ 2025 (19:10 IST)
മലപ്പുറം: കുപ്പിവെള്ളത്തിൽ ചത്ത ചിലന്തിയ കണ്ടെത്തിയതുമായ ബന്ധപ്പെട്ട സംഭവത്തിൽ അധികാരികൾ നിർമ്മാണ 'കമ്പനിക്ക് ഒരു ലക്ഷം രൂപാ പിഴയിട്ടു. പെരിന്തൽമണ്ണ ആർ.ഡി.ഓ ആണ് കോയമ്പത്തൂരിലെ കുപ്പിവെള്ള നിർമ്മാണ കമ്പനിക്ക് പിഴയിട്ടത്.
 
വണ്ടൂരിലെ ഒരു റസ്റ്റാറൻ്റിൽ വിവാഹ സൽക്കാരത്തിൽ ഭക്ഷണത്തിനൊപ്പം നൽകിയ വെള്ളക്കുപ്പിയിലാണ് ചത്ത ചിലന്തിയേയും ചിലന്തി വലയും കണ്ടെത്തിയത്. വെള്ളം കുപ്പി ലഭിച്ച ആൾ കപ്പി പൊട്ടിക്കാതെ തന്നെ റസ്റ്റാറൻ്റ് മാനേജ്മെൻറിനു നൽകി. ഇവർ ഇത് ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർക്കു നൽകിയതോടെ പരിശോധനയെ തുടർന്ന് വണ്ടൂർ ഭക്ഷ്യസുരക്ഷാ ഓഫീസർ കെ.ജസീല നിർമ്മാണ കമ്പനിക്കെതിരെ കേസെടുത്ത ശേഷം കോടതിക്കു നൽകി. തുടർന്നാണ് കോടതി കമ്പനിക്ക് പിഴയിട്ടത്. ഈ സംഭവത്തിൽ നിർമ്മാണ കമ്പനിക്കാപ്പം വിൽപ്പനക്കാർ, വിതരണക്കാർ എന്നിവർക്കും തുല്യ ഉത്തരവാദമുണ്ടെന്നും കോടതി പറഞ്ഞു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍