ഓണം ഒ.ടി.ടി റിലീസ്, തിയറ്ററുകളില്‍ നിറഞ്ഞോടിയ 'മധുര മനോഹര മോഹം' വരുന്നു

കെ ആര്‍ അനൂപ്
ബുധന്‍, 16 ഓഗസ്റ്റ് 2023 (10:32 IST)
സൈജു കുറുപ്പ്, ഷറഫുദ്ദീന്‍, രജീഷ വിജയന്‍ എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന 'മധുര മനോഹര മോഹം' ഒ.ടി.ടി റിലീസിന് ഒരുങ്ങുകയാണ്.സ്റ്റെഫി സേവ്യര്‍ സംവിധാനം ചെയ്ത ചിത്രം ആമസോണ്‍ പ്രൈമില്‍ ഓഗസ്റ്റ് 25ന് സ്ട്രീമിംഗ് ആരംഭിക്കും.
വിജയരാഘവന്‍, ബിന്ദു പണിക്കര്‍, അല്‍ത്താഫ് സലിം, ബിജു സോപാനം, ആര്‍ഷ ബൈജു, സുനില്‍ സുഖദ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തിയത്.
 
അപ്പു ഭട്ടതിരി, മാളവിക വി.എന്‍. എന്നിവരാണ് ചിത്രത്തിന്റെ എഡിറ്റിങ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷബീര്‍ മലവട്ടത്ത്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: സ്യമന്തക് പ്രദീപ്, ആര്‍ട്ട് ഡയറക്ടര്‍: ജയന്‍ ക്രയോണ്‍, മേക്കപ്പ്: റോനെക്‌സ് സേവിയര്‍.
 
 
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article