'എന്റെ നാലാമത്തെ സിനിമ';'പകലും പാതിരാവും' തിയേറ്ററുകളില്‍ എത്തുമ്പോള്‍ സംവിധായകന്‍ അജയ് വാസുദേവിന് പറയാനുള്ളത്

കെ ആര്‍ അനൂപ്

വെള്ളി, 3 മാര്‍ച്ച് 2023 (09:07 IST)
കുഞ്ചാക്കോ ബോബന്‍, രജീഷ വിജയന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അജയ് വാസുദേവ് സംവിധാനം ചെയ്ത പുതിയ ചിത്രമാണ് 'പകലും പാതിരാവും'. ചിത്രം ഇന്ന് മുതല്‍ തിയേറ്ററുകളിലേക്ക്. റിലീസ് ദിനത്തില്‍ നന്ദി അറിയിച്ച് സംവിധായകന്‍.
 
അജയ് വാസുദേവിന്റെ വാക്കുകള്‍
സുഹൃത്തുക്കളെ ദൈവാനുഗ്രഹത്താല്‍ എന്റെ നാലാമത്തെ സിനിമയായ 'പകലും പാതിരാവും ' ഇന്ന് റിലീസ് ആകുകയാണ്... ഇത്രയും നാള്‍ എനിക്ക് നല്‍കിയ സ്‌നേഹവും പിന്തുണയും എന്റെ ഈ സിനിമക്കും നല്‍കണം
ഈ സിനിമയില്‍ എന്റെ കൂടെ നിന്ന ഇതിന്റെ മുന്നിലും പിന്നിലും പ്രവര്‍ത്തിച്ച ഓരോരുത്തരോടും സ്നേഹം നിറഞ്ഞ നന്ദി.എന്ന് നിങ്ങളുടെ സ്വന്തം അജയ് വാസുദേവ്
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍