'ലാലേട്ടന്‍ ഭക്ഷണപ്രിയന്‍'; മമ്മൂക്കയോ?നടി മീനയ്ക്ക് പറയാനുള്ളത്

കെ ആര്‍ അനൂപ്
വെള്ളി, 1 മാര്‍ച്ച് 2024 (12:04 IST)
mammootty Meena mohanlal
മോഹന്‍ലാലും മമ്മൂട്ടിയും മലയാളത്തിന്റെ മുഖമാണ്. ഇരുവര്‍ക്കും ഒപ്പം അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച നടിയാണ് മീന. ഒരു അഭിമുഖത്തിനിടെ മോഹന്‍ലാലിനെ കുറിച്ചും മമ്മൂട്ടിയെ കുറിച്ചും മീന ചുരുങ്ങിയ വാക്കുകള്‍ കൊണ്ട് മറുപടി നല്‍കിയിരുന്നു.ലാലേട്ടനും മമ്മൂക്കയും എന്ന് പറഞ്ഞപ്പോള്‍ മീനയുടെ മനസ്സില്‍ വന്നത് ഇതായിരുന്നു.
 
'ലാല്‍ സാര്‍ ഒരു ഭക്ഷണപ്രിയനാണ്. അതുപോലെ ആരോഗ്യ ബോധവും. മമ്മൂക്ക ധീരനും ധീരനുമാണ്. എനിക്ക് തോന്നുന്നത് ഞാന്‍ പറയാം. വളരെ തുറന്നതാണ്. വളരെ നല്ല സ്വഭാവം.',-മീന പറഞ്ഞു.
 
40 വര്‍ഷത്തെ സിനിമ കരിയറില്‍ ആദ്യമായി വക്കീല്‍ വേഷത്തില്‍ എത്തുകയാണ് മീന. ആനന്തപുരം ഡയറീസ് എന്ന പുതിയ സിനിമയുടെ പ്രമോഷന്‍ തിരക്കിലാണ് നടി.
 
'ആദ്യമായിട്ടാണ് ഒരു വക്കീല്‍ കഥാപാത്രം ചെയ്യുന്നത്. കോളജ് സ്റ്റുഡന്റിന്റെ റോള്‍ ആണെന്നു കേട്ടപ്പോള്‍ സന്തോഷത്തെ തോന്നി. 40 വര്‍ഷത്തെ സിനിമാ കരിയറില്‍ ആദ്യമായാണ് ഒരു കോളജ് സ്റ്റുഡന്റിന്റെ വേഷം ചെയ്യുന്നത്.',-മീന പറഞ്ഞു. ചിത്രം ഇന്നുമുതലാണ് തിയേറ്ററുകളില്‍ എത്തിയത്.
 
 

അനുബന്ധ വാര്‍ത്തകള്‍

Next Article