ഒന്നല്ല മൂന്ന് കോടിപതികള്‍ ! തമിഴ്‌നാട്ടില്‍ നിന്ന് ആദ്യമായി ഒരു കോടി കളക്ഷന്‍ നേടിയത് ദുല്‍ഖര്‍, വേറെ രണ്ട് സിനിമകള്‍ ഇതാണ്!

കെ ആര്‍ അനൂപ്

വെള്ളി, 1 മാര്‍ച്ച് 2024 (10:33 IST)
Dulquer Salman
മഞ്ഞുമ്മല്‍ ബോയ്‌സ് തമിഴ്‌നാട്ടിലും തരംഗമായി മാറിയതോടെ, മലയാള സിനിമകള്‍ കോളിവുഡില്‍ നിന്ന് നേടിയ കളക്ഷന്റെ വിവരങ്ങളും ചര്‍ച്ചയാവാന്‍ തുടങ്ങി. ചെന്നെയാണ് മലയാള സിനിമയുടെ പ്രധാന മാര്‍ക്കറ്റ്. കളക്ഷന്റെ കാര്യത്തില്‍ മലയാള സിനിമകളുടെ ഒരു റെക്കോര്‍ഡ് തകര്‍ത്തിരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
 
തമിഴ്‌നാട്ടില്‍ എക്കാലത്തെയും വലിയ കളക്ഷന്‍ നേടിയ മലയാള ചിത്രം എന്ന റെക്കോര്‍ഡ് മഞ്ഞുമ്മല്‍ ബോയ്‌സ് സ്വന്തം പേരിനൊപ്പം ചേര്‍ത്തിരിക്കുകയാണ്. ഇതിനോടകം തന്നെ മൂന്ന് കോടിക്ക് മുകളില്‍ കളക്ഷന്‍ ഇവിടെ നിന്നും നേടിക്കഴിഞ്ഞു. തമിഴ്‌നാട്ടില്‍ 3 കോടി കളക്ഷന്‍ നേടുന്ന ആദ്യ മലയാള ചിത്രമാണ് ഇത്.
 
തമിഴ്‌നാട്ടില്‍ തരംഗമായി മാറിയ മറ്റൊരു ചിത്രം പ്രേമം ആയിരുന്നു.അല്‍ഫോന്‍സ് പുത്രന്‍ സംവിധാനം ചെയ്ത ചിത്രം ചെന്നൈയിലെ ഒരു തിയറ്ററില്‍ 200 ദിവസത്തിന് മുകളില്‍ പ്രദര്‍ശിപ്പിച്ച ചരിത്രമുണ്ട്.
 
രണ്ടു കോടിക്ക് മുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് പ്രേമം നേടിയിരുന്നു. ആദ്യമായാണ് ഒരു മലയാള സിനിമ തമിഴ്‌നാട്ടില്‍ നിന്ന് ഇത്രയും വലിയ തുക നേടുന്നത്.ആദ്യമായി 1 കോടിക്ക് മുകളില്‍ തമിഴ്‌നാട്ടില്‍ നിന്ന് സ്വന്തമാക്കിയത് ദുല്‍ഖര്‍ സല്‍മാന്റെ ബാംഗ്ലൂര്‍ ഡേയ്‌സ് ആണ്.
 
 
  
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍