കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീലിന്റെ പാന്‍-ഇന്ത്യന്‍ ചിത്രത്തില്‍ വിജയ് ?

കെ ആര്‍ അനൂപ്

വെള്ളി, 2 ഏപ്രില്‍ 2021 (11:14 IST)
വിജയ് പുതിയൊരു പാന്‍-ഇന്ത്യന്‍ ചിത്രത്തിനായി ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രശസ്ത തെലുങ്ക് നിര്‍മ്മാതാവ് ദില്‍ രാജുവാണ് ചിത്രം നിര്‍മ്മിക്കുന്നത്.കെജിഎഫ് സംവിധായകന്‍ പ്രശാന്ത് നീല്‍ ഈ ബിഗ് ബജറ്റ് ചിത്രം സംവിധാനം ചെയ്യുന്നു. നിര്‍മ്മാതാവ് സംവിധായകനുമായി ചര്‍ച്ചനടത്തുകയും പ്രശാന്ത് ചിത്രമായി സഹകരിക്കുമെന്ന് ഉറപ്പുനല്‍കി എന്നുമാണ് വിവരം. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെയും പുറത്തുവന്നിട്ടില്ല.
 
'സലാര്‍' എന്ന ആക്ഷന്‍ ചിത്രത്തിന്റെ തിരക്കിലാണ് പ്രശാന്ത്. ഇത് പൂര്‍ത്തിയായ ശേഷം അദ്ദേഹം ജൂനിയര്‍ എന്‍ടിആറുമായി ചേരുമെന്ന് പ്രതീക്ഷിക്കുന്നു. വിജയ് സിനിമ അതിനുശേഷം മാത്രമേ തുടങ്ങുകയുള്ളൂ. അതേസമയം, സംവിധായകരായ ലോകേഷ് കനഗരാജ്, വെട്രിമാരന്‍ എന്നിവരുമായി വിജയ് തന്റെ പുതിയ ചിത്രങ്ങള്‍ക്കുളള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍