'ദളപതി 65'ല്‍ സെക്കന്‍ഡ് ഹീറോയിന്‍ ഇല്ലെന്ന് അണിയറ പ്രവര്‍ത്തകര്‍, അതിനുള്ള കാരണം ഇതാണ് !

കെ ആര്‍ അനൂപ്

ബുധന്‍, 31 മാര്‍ച്ച് 2021 (18:37 IST)
വിജയ് ആരാധകര്‍ക്ക് ഒരു സന്തോഷ വാര്‍ത്തയാണ് ഇന്ന് കോളിവുഡില്‍ നിന്ന് പുറത്തുവന്നത്. 'ദളപതി 65' പൂജ ചടങ്ങിനെത്തിയ വിജയുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുകയാണ്. അതിനിടയില്‍ ചിത്രത്തില്‍ പൂജ ഹെഗ്ഡെയെ കൂടാതെ മറ്റൊരു കേന്ദ്ര നായികകൂടി ചിത്രത്തിലുണ്ടെന്ന് അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ചിത്രത്തില്‍ സെക്കന്‍ഡ് ഹീറോയിന്‍ ഇല്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.
 
2021-ല്‍ പൂജ കരാര്‍ ചെയ്യുന്ന ആറാമത്തെ ചിത്രംകൂടിയാണിത്. രാധേശ്യാം,ക്രിക്കൂസ്, ആചാര്യ, മോസ്റ്റ് എലിജിബിള്‍ ബാച്ചിലര്‍ തുടങ്ങി തെലുങ്കിലും ഹിന്ദിയിലുമായി കൈനിറയെ ചിത്രങ്ങളാണ് നടിക്ക് മുന്നിലുള്ളത്.
 
മലയാളി താരം അപര്‍ണ ദാസ് 'ദളപതി 65'യില്‍ ശ്രദ്ധേയമായ വേഷത്തില്‍ എത്തുന്നുണ്ട്. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം മെയ് ആദ്യം ആരംഭിക്കുമെന്നാണ് വിവരം.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍