'ദളപതി 65' തുടങ്ങുന്നു, പുതിയ വിവരങ്ങള്‍ ഇതാ !

കെ ആര്‍ അനൂപ്

ബുധന്‍, 31 മാര്‍ച്ച് 2021 (09:41 IST)
'ദളപതി 65' തുടങ്ങുന്നു.മെയ് ആദ്യ വാരം മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് പദ്ധതിയിടുന്നത്. ഒരു ഗാനരംഗം ഷൂട്ട് ചെയ്തു കൊണ്ടാണ് സിനിമ ആരംഭിക്കുന്നതെന്നും അതിനുള്ള റിഹേഴ്‌സലുകള്‍ ഏപ്രില്‍ 24 ന് ആരംഭിക്കുമെന്നും ഡാന്‍സ് കൊറിയോഗ്രാഫര്‍ ജാനി ട്വീറ്റ് ചെയ്തു.
 
സണ്‍ പിക്‌ചേഴ്‌സ് നിര്‍മ്മിക്കുന്ന ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായാണ് നിര്‍മ്മിക്കുന്നത്.നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രം ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ എന്നാണ് വിവരം.പൂജ ഹെഗ്ഡെയാണ് നായിക.9 വര്‍ഷത്തിന് ശേഷം നടി വീണ്ടും കോളിവുഡിലേക്ക് തിരിച്ചെത്തുന്ന സിനിമ കൂടിയാണിത്.പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ അവസാന ഘട്ടത്തിലാണ്. ഛായാഗ്രഹണം മനോജ് പരമഹംസ കൈകാര്യം ചെയ്യും.അനിരുദ്ധ് രവിചന്ദര്‍ ചിത്രത്തിനായി സംഗീതം ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍