വിജയ് സേതുപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു, 'വിജെഎസ് 46' ന് 'രജനി മുരുകന്‍' സംവിധായകന്‍ !

കെ ആര്‍ അനൂപ്

വ്യാഴം, 18 മാര്‍ച്ച് 2021 (09:05 IST)
വിജയ് സേതുപതിയുടെ പുതിയ ചിത്രം പ്രഖ്യാപിച്ചു. 'വിജെഎസ് 46' എന്ന് താല്ക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രം സണ്‍ പിക്‌ചേഴ്‌സാണ് നിര്‍മ്മിക്കുന്നത്. പൊന്റാം ചിത്രം സംവിധാനം ചെയ്യുന്നു. ഉയര്‍ന്ന പോലീസ് ഉദ്യോഗസ്ഥനായി വിജയ് സേതുപതി വേഷമിടുന്ന മാസ്- ആക്ഷന്‍ ചിത്രം ആകാനാണ് സാധ്യത. ഡി ഇമ്മന്‍ സിനിമയ്ക്കായി സംഗീതമൊരുക്കുന്നു. ദിനേശ് കൃഷ്ണന്‍ ഛായാഗ്രഹണവും വിവേക് ഹര്‍ഷന്‍ എഡിറ്റിംഗും നിര്‍വഹിക്കുന്നു.
 
ശിവകാര്‍ത്തികേയനൊപ്പം പൊന്റാം മൂന്ന് ചിത്രങ്ങള്‍ ചെയ്തിട്ടുണ്ട്. 'രജനിമുരുകന്‍', 'സീമരാജ' എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നതാണ്. ശശികുമാറും സത്യരാജും പ്രധാന വേഷങ്ങളിലെത്തുന്ന പൊന്റാം ചിത്രം
'എംജിആര്‍ മഗന്‍' റിലീസിന് ഒരുങ്ങുകയാണ്. വിജയ് സേതുപതിയുമൊത്തുള്ള തന്റെ പുതിയ ചിത്രത്തിലൂടെ വിജയത്തിലേക്ക് മടങ്ങിവരാമെന്ന പ്രതീക്ഷയിലാണ് സംവിധായകന്‍.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍