വിജയുടെ 'ദളപതി 65' തുടങ്ങി, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു !

കെ ആര്‍ അനൂപ്

ബുധന്‍, 31 മാര്‍ച്ച് 2021 (15:03 IST)
'ദളപതി 65' എന്ന് താല്‍ക്കാലികമായി പേരിട്ടിരിക്കുന്ന വിജയ്യുടെ അടുത്ത ചിത്രം ഒരു പതിവ് പൂജ ചടങ്ങുകളോടെ ആരംഭിച്ചു. ചെന്നൈയില്‍ നടന്ന പരിപാടിയില്‍ വിജയ്, സംവിധായകന്‍ നെല്‍സണ്‍, മറ്റ് ക്രൂ അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. മെയ് ആദ്യ വാരം മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഒരു സോങ്ങ് ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുക. അതിനുള്ള റിഹേഴ്‌സലുകള്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും.
 
'ദളപതി 65 'പാന്‍-ഇന്ത്യന്‍ ചിത്രമായി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ്. ബിഗ് ബജറ്റ് ആക്ഷന്‍ ത്രില്ലര്‍ ചിത്രം കൂടിയാണിത്.ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ വിദേശത്ത് ചിത്രീകരിക്കാന്‍ പദ്ധതിയിട്ടിട്ടുണ്ട്.


പൂജ ഹെഗ്ഡെയാണ് നായിക.'മനോഹരം' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി അപര്‍ണ ദാസും ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്. മനോജ് പരമഹംസ ഛായാഗ്രഹണവും അനിരുദ്ധ് രവിചന്ദര്‍ സംഗീതവും ഒരുക്കുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍