വിജയ് ചിത്രത്തില്‍ മലയാളി നടി അപര്‍ണ ദാസും, 'ദളപതി 65' ഒരുങ്ങുന്നു

കെ ആര്‍ അനൂപ്

ബുധന്‍, 31 മാര്‍ച്ച് 2021 (15:13 IST)
വിജയുടെ അടുത്ത ചിത്രമായ 'ദളപതി 65' പൂജ ചടങ്ങുകളോടെ ഇന്ന് ചെന്നൈയില്‍ തുടങ്ങി. നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷത്തില്‍ മലയാളി നടി അപര്‍ണ ദാസും അഭിനയിക്കുന്നുണ്ട്. വിജയ്, സംവിധായകന്‍ നെല്‍സണ്‍ എന്നിവര്‍ക്കൊപ്പം അപര്‍ണയും ചടങ്ങുകളില്‍ പങ്കെടുത്തു. താന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് നടി നേരത്തെ തന്നെ അറിയിച്ചിരുന്നു.
 
ഫഹദ് ഫാസില്‍ അഭിനയിച്ച 'ഞാന്‍ പ്രകാശന്‍', 'മനോഹരം' എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ ശ്രദ്ധേയയായ നടിയാണ് അപര്‍ണ. പൂജ ഹെഗ്ഡെയാണ് നായിക.
 
മെയ് ആദ്യ വാരം മുതല്‍ ചിത്രീകരണം ആരംഭിക്കാനാണ് സാധ്യത. ഒരു സോങ്ങ് ചിത്രീകരിച്ച് കൊണ്ടാണ് ഷൂട്ടിംഗ് ആരംഭിക്കുക. അതിനുള്ള റിഹേഴ്‌സലുകള്‍ ഏപ്രില്‍ 24 മുതല്‍ ആരംഭിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍