'സ്വപ്ന സാക്ഷാത്കാര നിമിഷം'; 'ദളപതി 65' ടീമിനൊപ്പം അപര്‍ണ ദാസ് !

കെ ആര്‍ അനൂപ്

വ്യാഴം, 1 ഏപ്രില്‍ 2021 (15:11 IST)
വിജയ്യുടെ 'ദളപതി 65' പൂജ കഴിഞ്ഞ ദിവസമാണ് നടന്നത്. ചടങ്ങുകളുടെ ചിത്രങ്ങള്‍ വളരെ വേഗം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു. ചിത്രത്തില്‍ മലയാളി താരം അപര്‍ണ ദാസും ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. നടി ചിത്രീകരണ സംഘത്തിനൊപ്പം ചേര്‍ന്നുവെന്ന് അറിയിച്ചു. സിനിമയുടെ ചിത്രീകരണം വ്യാഴാഴ്ച മുതല്‍ ആരംഭിക്കും.പക്ഷേ തന്റെ ഭാഗങ്ങളുടെ ഷൂട്ടിംഗ് മെയ് മാസത്തില്‍ മാത്രമേ ആരംഭിക്കുകയുള്ളൂവെന്ന് അപര്‍ണ പറഞ്ഞു. 
 
കഴിഞ്ഞ ദിവസം പൂജ ചടങ്ങുകള്‍ക്കിടെ ആദ്യമായി വിജയിനെ കണ്ടുവെന്നും അത് തനിക്കൊരു ഒരു സ്വപ്ന സാക്ഷാത്കാര നിമിഷമായി തോന്നിയെന്നും നടി ഒരു അഭിമുഖത്തില്‍ പറഞ്ഞു.
  
നെല്‍സണ്‍ ദിലീപ്കുമാറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്ഡെ നായികയായി അഭിനയിക്കുന്നു. നടി പൂജ ചടങ്ങില്‍ പങ്കെടുത്തില്ല. അടുത്തുതന്നെ ചിത്രീകരണ സംഘത്തിനൊപ്പം പൂജ ഹെഗ്ഡെ ചേരും. മാസ്റ്ററിന് ശേഷം വീണ്ടും ഫിലിം ക്യാമറയ്ക്ക് മുന്നില്‍ എത്താനുള്ള ഒരുക്കത്തിലാണ് വിജയ്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍