ഈ പറയുന്ന മെറിൽ സ്ട്രീപ്പിന് എത്ര ദേശീയ അവാർഡുണ്ട്, പോട്ടെ എത്ര പത്മാപുരസ്‌കാരമുണ്ട്: വീണ്ടും കങ്കണ

Webdunia
ബുധന്‍, 10 ഫെബ്രുവരി 2021 (13:13 IST)
ലോകസിനിമയിലെ നടിമാരെ വെല്ലുവിളിച്ചുകൊണ്ട് ബോളിവുഡ് താരം കങ്കണ റണൗട്ട് കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്‌തത് വലിയ ചർച്ചകൾക്കിടയാക്കിയിരുന്നു.ഒരു നടിയെന്ന നിലയിൽ തന്നെക്കാൾ ബുദ്ധിയും അഭിനയശേഷിയും ഉള്ള നടിമാർ ഈ ഗ്രഹത്തിൽ ഉണ്ടെങ്കിൽ അവരുമായി ഒരു തുറന്ന സംവാദത്തിന് തയ്യാറാണെന്നും തന്നേക്കാൾ കഴിവ് അവർക്കുണ്ടെന്ന് ബോധ്യപ്പെട്ടാൽ അഹങ്കാരം ഉപേക്ഷിക്കാം എന്നുമായിരുന്നു കങ്കണയുടെ ട്വീ‌റ്റ്.
 
അമേരിക്കൻ താരം മെറിൽ സ്ട്രീപ്പ്, ഇസ്രയേലി താരം ഗാൽഗാഡോട്ട് എന്നിവരുമായി തന്റെ പ്രകടനത്തെ താരതമ്യം ചെയ്തായിരുന്നു കങ്കണയുടെ ട്വീറ്റ്. ഇതു താരത്തിനെതിരെ വിമർശനങ്ങൾക്കും ട്രോളുകൾക്കും കാരണമായതോടെ വിമർശനങ്ങൾക്ക് മറുപടി നൽകിയിരിക്കുകയാണ് താരം. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article