ദുൽഖർ സൽമാനൊപ്പം ഡയാന പെന്‍റി, റോഷൻ ആൻഡ്രൂസ് ചിത്രം മാസ് ത്രില്ലര്‍ !

കെ ആര്‍ അനൂപ്
ചൊവ്വ, 9 ഫെബ്രുവരി 2021 (22:15 IST)
റോഷൻ ആൻഡ്രൂസ് - ദുൽഖർ സൽമാൻ ചിത്രത്തിൻറെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. ബോളിവുഡ് നടി ഡയാന പെന്റി ടീമിനൊപ്പം ചേർന്ന വിവരം ദുൽഖർ അറിയിച്ചു. സെറ്റിൽ നിന്ന് ദുൽഖറിനൊപ്പം എടുത്ത ഫോട്ടോ ഇൻസ്റ്റാഗ്രാമിൽ നടി പങ്കുവെച്ചു. തൻറെ ആദ്യ മലയാള ചിത്രമാണ് ഇതെന്നും അതിൻറെ ആവേശത്തിലാണ് താനെന്നും പറഞ്ഞു. ‘കോക്ക്‌ടെയിൽ’, ‘ലക്‌നൗ സെൻട്രൽ’ തുടങ്ങിയ ഹിന്ദി ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ നടിയാണ് ഡയാന.
 
‘സല്യൂട്ട്’ എന്ന് പേരിട്ടിരിക്കുന്ന ദുൽഖർ-റോഷൻ ആൻഡ്രൂസ് ചിത്രം ഒരു പോലീസ് ത്രില്ലറാണെന്ന് പറയപ്പെടുന്നു. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പോലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. മനോജ് കെ ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ടെക്നിക്കൽ ക്രൂ അംഗങ്ങളെ സംബന്ധിച്ച വിശദാംശങ്ങൾ ഇതുവരെ പുറത്തുവന്നിട്ടില്ല. 

അനുബന്ധ വാര്‍ത്തകള്‍

Next Article