Kalidas Jayaram Wedding Video: കാളിദാസിന്റെ കല്യാണത്തില്‍ താരമായി ജയറാം; 'വൈബ് തന്ത'യെന്ന് സോഷ്യല്‍ മീഡിയ (വീഡിയോ)

രേണുക വേണു
വ്യാഴം, 12 ഡിസം‌ബര്‍ 2024 (13:02 IST)
Kalidas Jayaram Wedding Video

Kalidas Jayaram Wedding Video: മകന്‍ കാളിദാസിന്റെ വിവാഹ സത്കാരത്തില്‍ താരമായി നടന്‍ ജയറാം. ഗുരുവായൂരില്‍ വെച്ചാണ് കാളിദാസ് ജയറാം - താരിണി വിവാഹം നടന്നത്. അതിനു ശേഷം നടന്ന സത്കാര പരിപാടിയില്‍ ആണ് കാളിദാസിനെ പോലും ഞെട്ടിക്കുന്ന പ്രകടനവുമായി ജയറാം പ്രത്യക്ഷപ്പെട്ടത്. 
 
ജയറാമും ഭാര്യയും നടിയുമായ പാര്‍വതിയും ഒന്നിച്ചുള്ള നൃത്തം വിവാഹാഘോഷ പരിപാടിയുടെ മാറ്റ് കൂട്ടി. സിനിമയില്‍ കാണുന്ന പോലെ അസാധ്യ എനര്‍ജിയിലായിരുന്നു ജയറാമിന്റെ ഡാന്‍സ് പ്രകടനം. 
 
കാളിദാസിനൊപ്പവും ജയറാം സ്റ്റേജില്‍ തകര്‍ത്താടി. 'വൈബ് തന്ത'യെന്നാണ് ജയറാമിന്റെ എനര്‍ജറ്റിക് പെര്‍ഫോമന്‍സ് കണ്ട് ആരാധകര്‍ കമന്റ് ചെയ്യുന്നത്. പാര്‍വതിയുടെ പെര്‍ഫോമന്‍സിനിടെ കാളിദാസ് ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. 
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Kalidas Jayaram (@kalidas_jayaram)

സംഗീത് ഡേയിലെ പ്രസക്ത ഭാഗങ്ങള്‍ അടങ്ങിയ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ കാളിദാസ് പങ്കുവെച്ചിട്ടുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article