'ആ സിനിമയിൽ നായകനേക്കാൾ പ്രായം തോന്നിക്കുന്നുവെന്ന് കമന്റ്': തന്നെ തളർത്തിയ സംഭവത്തെ കുറിച്ച് ഐശ്വര്യ ലക്ഷ്മി

നിഹാരിക കെ എസ്

ബുധന്‍, 11 ഡിസം‌ബര്‍ 2024 (11:20 IST)
കരിയറിന്റെ തുടക്കത്തിൽ ഭാഗ്യനായിക എന്ന് പേര് ലഭിച്ച ആളായിരുന്നു ഐശ്വര്യ ലക്ഷ്മി. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിൽ തുടങ്ങി  ഇന്ന് ഹലോ മമ്മി വരെ എത്തി നിൽക്കുന്നു നടിയുടെ കരിയർ. ആദ്യം ഇറങ്ങിയ നാല് സിനിമകളും സൂപ്പർഹിറ്റായിരുന്നു. ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള, മായാനദി, വരത്തൻ, വിജയ് സൂപ്പറും പൗർണമിയും. ഇതോടെയാണ് ലക്കി ഗേൾ ആയി ഐശ്വര്യ മാറിയത്. 
 
എന്നാൽ തൊട്ടുപിന്നാലെ ഇറങ്ങിയ അർജന്റീന ഫാൻസ്‌ കാട്ടൂർക്കടവ് അമ്പേ പരാജയപ്പെട്ടു. നടിക്ക് നേരെ ആദ്യം ട്രോളുകൾ വരുന്നത് ഈ സിനിമയ്ക്ക് ശേഷമാണ്. കാളിദാസന്റെ നായികയായിട്ടായിരുന്നു ഐശ്വര്യ ചത്രത്തിൽ അഭിനയിച്ചത്. ചിത്രത്തിൽ കാളിദാസനേക്കാൾ പ്രായം ഐശ്വര്യയ്ക്ക് തോന്നുണ്ടെന്ന ട്രോളുകൾ നടിയെ ചെറുതായി ബാധിച്ചു. ഷൂട്ടിങ് സമയത്ത് ആർക്കും അങ്ങനെ തോന്നിയിരുന്നില്ലെന്നും തോന്നിയിരുന്നുവെങ്കിൽ അങ്ങനെ സംഭവിക്കില്ലായിരുന്നുവെന്നും നടി പറയുന്നു. 
 
അതേസമയം, വിവാഹ ജീവിതത്തോട് താല്പര്യമില്ലെന്ന് അടുത്തിടെ നടി തുറന്നു പറഞ്ഞിരുന്നു. വിവാഹമെന്ന ആശയത്തിൽ വിശ്വസിക്കുന്നില്ലെന്നും എട്ടാമത്തെ വയസിലും പത്താമത്തെ വയസിലും 25ാം വയസിലും വിവാഹം എന്നത് സ്വപ്നമായിരുന്നു. ഗുരുവായൂരിൽ വച്ച് വിവാഹം കഴിക്കുന്നതുവരെ ഞാൻ ചിന്തിച്ചിട്ടുണ്ട്. വളർന്നപ്പോൾ ചിന്താഗതി മാറിയെന്നും നടി പറയുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍