രാവിലെ 7:15നും എട്ടിനുമിടയിലുള്ള മുഹൂര്‍ത്തത്തിലായിരുന്നു താലികെട്ട്. മന്ത്രി മുഹമ്മദ് റിയാസ്, കേന്ദ്ര സഹമന്ത്രിയും നടനുമായ സുരേഷ് ഗോപി, മകന്‍ ഗോകുല്‍ സുരേഷ് തുടങ്ങി സെലിബ്രിറ്റികളും ചടങ്ങില്‍ പങ്കെടുത്തു. ചുവപ്പില്‍ ഗോള്‍ഡന്‍ ബോര്‍ഡര്‍ വരുന്ന മുണ്ടും മേല്‍മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. പീച്ച് നിറത്തിലുള്ള സാരിയാണി തരിണിയുടെ ഔട്ട് ഫിറ്റ്. കഴിഞ്ഞ വെള്ളിയാഴ്ച ചെന്നൈയില്‍ ഇരുവരും പ്രീ വെഡ്ഡിംഗ് ആഘോഷങ്ങള്‍ നടത്തിയിരുന്നു. അടുത്ത സുഹൃത്തുക്കളും കുടുംബാംഗങ്ങളുമാണ് ഇതില്‍ പങ്കെടുത്തത്.